താൾ:Malabhari 1920.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൦

ന്റെ ജീവിതത്തെ വിജയപൂർണ്ണമാക്കിയതു്. കവിയേക്കാളും, പത്രപ്രവർത്തകനെക്കാളും, ഗ്രന്ഥകാരനേക്കാളും, അദ്ദേഹം സമുദായപരിഷ്കർത്താവിന്റെ നിലയിലാണു് സ്വരാജ്യത്തിനു് ചെയ്തിട്ടുള്ള മഹത്തായ ഗുണം. ആ ഗുണം, അകന്നിരുന്നു് കേൾക്കുന്നവർക്കു് പക്ഷെ, നിസ്സാരമായി തോന്നിയേക്കാം. ഇവിടത്തെ ആചാരബന്ധദാർഢ്യത്തെപ്പറ്റി ഏതാണ്ടെങ്കിലും ബോധമുള്ളവർക്കുമാത്രമേ, പൂർവ്വികാചാരവ്യൂഹത്തെ പിളർക്കുവാൻ മലബാറി എത്ര ഘോരതരമായ യുദ്ധമാണു് ചെയ്തിരിക്കുന്നതെന്നും, അതിൽ അദ്ദേഹം നേടിയ വിജയം എത്ര മഹത്തരമാണെന്നും മനസ്സിലാകയുള്ളു. പൂർവ്വികസമുദായബന്ധം അഭേദ്യമാണെന്ന മൂഢവിശ്വാസത്തെ പാടെ പറിച്ചുകളഞ്ഞു്, സമുദായപരിഷ്കാരത്തിനായി ആർക്കും കടന്നുചെല്ലത്തക്ക സുഗമമായ മാർഗ്ഗം നിർമ്മിച്ചുതന്നതു് മലബാറിയാണു്. അകത്തേക്കു് കടക്കുവാൻ അതുവരേയും ആർക്കുംതന്നെ ആവാതിരുന്ന കോട്ടയെ ഒരു ഭാഗം ഇടിച്ചുതകർത്തു് തുറന്നിട്ടാൽ, അതിലധികം മഹാകൃത്യമാണോ, പിന്നിൽ നിൽക്കുന്നവർ ആ ദ്വാരത്തിൽ കൂടി ഉള്ളിൽ പ്രവേശിക്കുന്നതു് ? മലബാറിയുടെ കാലത്തിനു മുൻപു് സമുദായപരിഷ്കാരത്തിൽ പ്രവേശിച്ചിട്ടുള്ളവരെല്ലാം തീരെ അപജയപ്പെട്ടു് പി

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/89&oldid=152499" എന്ന താളിൽനിന്ന് ശേഖരിച്ചത്