താൾ:Malabhari 1920.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൯


രുന്നു. മറ്റു പല പത്രങ്ങളും പേർ പരത്തിവന്നതു്. സാധാരണന്മാർ ആ ശകാരത്തിൽ രസിച്ചു് പത്രപ്രചാരം കൂടിയേക്കാമെങ്കിലും , ഗുണസിദ്ധിക്കു വഴിയില്ലാത്ത ഇത്തരം അധിക്ഷേപങ്ങളിൽ നിന്നു് മലബാറി അകന്നു നിൽക്കയേ ചെയ്തുള്ളൂ. പൊതുഗുണത്തിനോ പൊതുസ്വാതന്ത്ര്യത്തിനൊ വിരുദ്ധമായുള്ള ഏതൊരു കൃത്യത്തെയും അദ്ദേഹം നിർഭയം എതിർത്തിട്ടുണ്ടു്. എന്നാൽ , അങ്ങിനെ ചെയ്യുമ്പോഴെല്ലാം നിർമ്മത്സരഭാവമാണു് അദ്ദേഹത്തിൽ പ്രകടമായി വിളങ്ങിക്കണ്ടിട്ടുള്ളതു്. നീതിബോധവും സത്യനിഷ്ഠയുമായിരുന്നു അദ്ദേഹം വഹിച്ച പത്രാധിപത്യത്തിന്റെ ഉടലും ഉയിരും. അതുകൊണ്ടുതന്നെയാണു് സെ്പക്ടേറ്റർ പത്രം സർവ്വസമ്മതമായി പ്രശോഭിച്ചതു്. ഗവർമെണ്ടിന്റെ ഓരോ കൃത്യങ്ങളെക്കുറിച്ചു് വിമർശനം ചെയ്യേണ്ടിവരുമ്പോൾ, അധികൃതന്മാരുമായി അതിനെപ്പറ്റി നല്ലവണ്ണം ആലോചിച്ചു് അവരുടെ പക്ഷം ശരിയായി ഗ്രഹിച്ചിട്ടുമാത്രമേ അദ്ദേഹം സ്വമതത്തെ സൃഷ്ടിക്കയുള്ളു. അകന്നു നിന്നുനോക്കി ആ നിലയിൽ തോന്നുന്ന അഭിപ്രായത്തെ അങ്ങിനെതന്നെ ജനഹൃദയത്തിൽ പകർന്നുകൊടുക്കത്തക്ക സാഹസം മലബാറിക്കു് ഒരിക്കലുമുണ്ടായിട്ടില്ല. നിയമ നിർമ്മാണത്തിലോ, നീതിനിർമ്മാണത്തിലോ ഗവർമെ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/58&oldid=152449" എന്ന താളിൽനിന്ന് ശേഖരിച്ചത്