താൾ:Malabhari 1920.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൦


ണ്ടും ജനങ്ങളും തമ്മിൽ ഭിന്നിക്കുമ്പോൾ മലബാറിയുടെ മാധ്യസ്ഥ്യം നിമിത്തം ഇരുകക്ഷികളും ഗുണം നേടീട്ടുള്ളതു് ഒന്നുരണ്ടുകാര്യങ്ങളിലല്ലാ. ഇങ്ങിനെയുള്ള സന്ദർഭത്തിൽ തങ്ങളുടെ വാദം മുഴുവൻ മലബാറിയെ ഗ്രഹിപ്പിക്കുന്നതിൽ അധികൃതന്മാർ സന്തുഷ്ടരായിട്ടാണിരുന്നിട്ടുള്ളതു്. അന്നുള്ള മറ്റെല്ലാ പത്രങ്ങളെയുംപോലെയല്ലാതെ, മധ്യസ്ഥഭാവത്തിൽ അപത്രസാധാരണമായ ഈ ഗതി കണ്ടു് സ്പെക്ടേറ്റർ പത്രം ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും പരിപക്വദേശാഭിമാനികളുടെയെല്ലാം കണ്ണിലുണ്ണിയായിത്തീർന്നു. അന്നു് ഇന്ത്യയിൽ ഭണ്ഡാരകാര്യദർശിയായിരുന്ന ക്രോമർ പ്രഭു മലബാറിക്കെഴുതിയിരിക്കുന്നതു് കാങ്കെ- "ഞാൻ താങ്കളുടെ പത്രം ശ്രദ്ധാപൂർവ്വം വായിക്കാറുണ്ട്. അങ്ങിനെചെയ്യുന്നതിനു് രണ്ടു കാരണങ്ങളാണുള്ളതു്. ആദ്യത്തേതു്, താങ്കളുടെ പത്രം പാവപ്പെട്ട ജനങ്ങളുടെ ഉത്തമബന്ധുവായി നിന്നുകാണുന്നതാണു്; രണ്ടാമത്തേതു, വർഗ്ഗീയ പക്ഷപാതം കൂടാതെ, എപ്പോഴും പൊതുക്കാര്യത്തിൽത്തന്നെ ശ്രദ്ധചെലുത്തി വാദിക്കുന്നതാകുന്നു. ഈ ഒടുവിൽപറഞ്ഞ കാര്യം ഇന്നത്തെ സ്ഥിതിക്കു് പ്രത്യേകം ശ്രദ്ധാർഹമാണു്." ക്രോമർ പ്രഭുവിന്റെ ഈ അഭിപ്രായം ഏറ്റവും ശരിയായിരിക്കുന്നുണ്ടു്. ജാതിസ്പർദ്ധ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/59&oldid=152450" എന്ന താളിൽനിന്ന് ശേഖരിച്ചത്