താൾ:Malabhari 1920.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൮


മ്പു് വിഷയത്തിന്റെ ബാഹ്യചേഷ്ടകളിൽ അദ്ദേഹം സംഭ്രമിച്ചുപോകാറില്ല. ഈ രീതിയിലുള്ള പത്രപ്രവർത്തനം കൊണ്ടു് അദ്ദേഹത്തിൽ നിന്നു പൊതുജനങ്ങൾ ഒട്ടല്ലാത്ത നന്മകൾ പലതും സംതൃപ്തരായി അനുഭവിച്ചിട്ടുണ്ടു്. ജനസാമാന്യത്തെക്കുറിച്ചു അദ്ദേഹത്തിനുണ്ടായിരുന്ന അനുകമ്പ എത്ര വിശിഷ്ടമായിരുന്നു എന്നു വർണ്ണിക്കുവാൻ ശ്രമിക്കുന്നതിനെക്കാൾ , ആ ജനസാമാന്യത്തിൽ സുഖജീവിതത്തെ സംബന്ധിച്ചു ജന്മസിദ്ധമായി ലയിച്ചു കിടക്കുന്ന ആവശ്യാവകാശങ്ങളുടെ നിവൃത്തിലാഭയുക്തമായ മൂർത്തീകരണം തന്നെയായിരുന്നു മലബാറിയുടെ പത്രപ്രവർത്തനജീവിതമെന്നു ചുരുക്കത്തിൽ പറഞ്ഞൊഴിയുകയാണുചിതം.

തന്റെയോ, അഥവാ പ്രത്യേകം ചിലരുടെയോ ഗുണത്തിനു വേണ്ടി പത്രാധിപത്യത്തെ അദ്ദേഹം ഒരിക്കലും വില കെടുത്തിട്ടില്ല. ബഹുജന സേവനത്തെ വിശുദ്ധവും സമ്പൂർണ്ണവുമായ ഭാവത്തിൽ പ്രത്യക്ഷപ്പെടുത്തുകയാണു് പത്രപ്രവർത്തനം കൊണ്ടു് അദ്ദേഹം ചെയ്തിരിക്കുന്നതു്. തിന്മയെ നോക്കി ഘോരഘോരം ആക്ഷേപിച്ചു ബഹളം കൂട്ടുകയല്ല, തിന്മയെ അകറ്റി നന്മ നേടുവാനായി ക്ഷമാപൂർവ്വം തീവ്രമായി ശ്രമിക്കയായിരുന്നു അദ്ദേഹത്തിന്റെ പത്രസംബന്ധമായ നയം. സർക്കാരുദ്യോഗസ്ഥന്മാരെയും പ്രത്യേകിച്ചു ഇംഗ്ലീഷ്കാരെയും വൃഥാ ശകാരിച്ചുകൊണ്ടായി

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/57&oldid=152448" എന്ന താളിൽനിന്ന് ശേഖരിച്ചത്