താൾ:Malabhari 1920.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ii


ക്തിക്കു പ്രാധാന്യം നൽകിയതോടുകൂടി അധികപക്ഷക്കാർക്കു് ദുർഗ്രാഹ്യമായി. അതിന്റെ പ്രചാരംകുറഞ്ഞു. ഇൻഡ്യയിൽ അധികഭാഗവും പൂർവാചാരശൃംഘലകൊണ്ടുതന്നെ ബന്ധിക്കപ്പെട്ടുപോരുന്നു.

വിദേശീയഭരണവും വിദ്വാന്മാർക്കു രുചിക്കാതായിത്തുടങ്ങി. ഭരണകർത്താക്കന്മാർക്കു ഇൻഡ്യയെപ്പറ്റി ഗാഢമായ രാജ്യസ്നേഹമില്ലെന്നും ഇൻഡ്യയിലെ സംഗതികൾ പൂർണ്ണമായി അറിയാൻ അവർ ഉത്സാഹിക്കുന്നതു പോരാ എന്നും ഇൻഡ്യ തങ്ങൾ ജയിച്ചു കീഴടക്കിയ രാജ്യമാണെന്ന ഒരഹംകാരം ഉണ്ടെന്നും ഇൻഡ്യയിലെധനം കച്ചവടം വഴി വിദേശത്തിലേക്കു കൊണ്ടുപോകയാൽ ഇൻഡ്യ ദിനം പ്രതി ദാരിദ്ര്യതരമാകുന്നു എന്നും ഇൻഡ്യയിലെ വിദ്വാന്മാർ വ്യസനിച്ചു തുടങ്ങി. ഇതിനു എന്താണു നിവൃത്തി? ഇൻഡ്യയിലെ വിദ്വാന്മാർക്കു ഒത്തൊരുമിച്ചു പ്രവർത്തിക്കാൻ കഴിയുമൊ?

ഇവിടെയായിരുന്നു വലിയ ദുർഘടം. മഹമ്മതന്മാർ തങ്ങൾ ജേതാക്കളാണെന്നും തങ്ങളുടെ മതത്തെ ഏവരും വിശ്വസിക്കണമെന്നും ശഠിക്കുന്നു. ഹിന്ദുക്കൾ രാജ്യം തങ്ങളുടേതാണെന്നും തങ്ങളുടെ മതം അന്യമതങ്ങളൊടു എണങ്ങുകയില്ലെന്നും ശഠിക്കുന്നു. ക്രിസ്തുമതം പ്രേരണമൂലം അതിലേക്കു ഹിന്ദുക്കളി

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/4&oldid=150048" എന്ന താളിൽനിന്ന് ശേഖരിച്ചത്