താൾ:Malabhari 1920.pdf/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അവതാരിക

ഇൻഡ്യയിൽ രാഷ്ട്രീയമായും സാമുദായികമായും വേണ്ടപരിഷ്കാരങ്ങൾ വരുത്താനായി വിഖ്യാതന്മാരായ പലരും തങ്ങളുടെ ജീവകാലം മുഴുവൻ വിനിയോഗിച്ചിട്ടുണ്ടു്. പാശ്ചാത്യന്മാരുമായി എടപെടേണ്ട അവസരം നേരിട്ടപ്പോൾ ഇൻഡ്യയിലെ പൂർവ്വസ്ഥിതി പലവിഷയത്തിലും മാറ്റേണ്ടതായി വന്നു. മതത്തിന്റെ പ്രത്യേകനിലയും അതിനു സാമുദായികാചാരങ്ങളിൽ ഉള്ള അധികാരവും സ്വാധീനവും ഒരു സാമ്രാജ്യത്തിന്റെ ഉൽഗതിക്കു പ്രതിബന്ധമായിത്തോന്നി. രാജാരാമമോഹൻറായി, കേശവചന്ദ്രസേനൻ മുതലായമഹാന്മാർ മതപരിഷ്കാരത്തിനുദ്യമിച്ചു. അവരുടെ അതിമാനുഷശ്രമഫലമായി ബ്രഹ്മമതം ഉളവായി, സകലമതങ്ങളിൽനിന്നും യുക്തിക്കു അനുസരണമായവയും മനുഷ്യനു ഐഹികവിഷയങ്ങളിൽ സ്വാതന്ത്ര്യം നൽകുന്നവയുമാണ്‌ ആ പുതിയമതത്തിലെ സാരങ്ങൾ. എന്നാൽ മതങ്ങൾകൊണ്ടു നടത്തകളെ ഭരിക്കേണ്ട അത്യാവശ്യം നേരിടുന്നതു പാമരന്മാരായ അധികപക്ഷക്കാർക്കാണല്ലോ. വിദ്വാന്മാർ അവരവരുടെ മതത്തിന്റെ സൃഷ്ടാക്കളത്രേ. ബ്രഹ്മമതം യു

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/3&oldid=149416" എന്ന താളിൽനിന്ന് ശേഖരിച്ചത്