താൾ:Malabhari 1920.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
iii


ലെ അധഃകൃതവർഗ്ഗങ്ങളെ ചേർത്തുസംഖ്യാബലം വർദ്ധിപ്പിക്കുന്നു. ഈ മൂന്നു മതങ്ങളുടെയും ഇവകൂടാതെ അനവധി ചില്ലറ മതങ്ങളുടെയും സിദ്ധാന്തങ്ങളും ശാഠ്യങ്ങളും വിദ്വന്മാരേകൂടി യോജിപ്പിക്കാനയക്കാതായി.

ഈ അവസരത്തിലത്രെ പാർസിമതക്കാരനായി മലബാറി രാജ്യസ്നേഹത്താൽ പ്രേരിതനായി രാഷ്ട്രീയമായും സാമുദായികമായും ഉള്ള പരിഷ്കാരത്തിനു പുറപ്പെട്ടത്. ദാരിദ്ര്യത്തിൽ ജനിച്ചു. ദാരിദ്ര്യത്തിൽ വളർന്നു, വിചാരിക്കാൻകൂടി അസാദ്ധ്യമായവിധത്തിൽ പലരും സഹായിച്ചു. ബുദ്ധിക്കുവിനയവും വിശാലതയും വന്നു. വിദേശീയരോടു തന്റെ നാട്ടുകാരുടെ മനോഗതിയെ പറഞ്ഞു പറഞ്ഞു അവരുമായി സൗഹാർദ്ദമുണ്ടാക്കണം. തൻമൂലം ഭരണവിഷയത്തിൽ ഭരണകർത്താക്കന്മാരുമായി ഒരു സ്വരച്ചേർച്ചയുണ്ടാക്കണം. നിഷ്കളങ്കഹൃദയനും വിശാലമനസ്സുമായ അദ്ദേഹത്തിനു ഇതുകുറെ ഏറെ സാധിച്ചു. നാട്ടു​കാ‍റേ സംബന്ധിച്ചെടത്തോളം നാട്ടിലെ ഭീമമായ ദുരാചാരപരമ്പരകളെ മതങ്ങളുടെ രക്ഷയിൽ നിന്നും അകറ്റി ഹനിക്കണം. ശിശുവിവാഹം നിറുത്തൽ, പുനർവ്വിവിവാഹ ഏർപ്പാട് ഇത്യാദി ഹാസ്യയോഗ്യമായ പല ദുരാചാരങ്ങളോടും അദ്ദേഹം മല്ലിട്ടു. അദ്ദേഹത്തിന്റെ പരമശത്രുക്കൾക്കു കൂടി (അങ്ങിനെ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/5&oldid=150049" എന്ന താളിൽനിന്ന് ശേഖരിച്ചത്