താൾ:Malabhari 1920.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൦


ജാൺ വിൽസൺ എന്ന പാതിരിക്കു് പരിചിതനാക്കിക്കൊടുക്കയും ചെയ്തു.

മാന്യവയോവൃദ്ധനായ ഡാക്ടർ വിൽസൻ മലബാറിയുടെ ജീവിതത്തെ ഐശ്വര്യനിധിയെന്നപോലെയാണു് സൂക്ഷിച്ചുവന്നിരുന്നതു്.അദ്ദേഹം ആ പുസ്തകം തന്റെ ചില സ്നേഹിതന്മാരെ കാണിക്കയും, അവരുടെ സഹായത്തോടുകൂടി അതു് അച്ചടിപ്പിക്കുവാൻ കഴിയുമെന്നു് മലബാറിയെ അറിയിക്കയും ചെയ്തുവെങ്കിലും, അകന്നു നിൽക്കുന്ന ആ സഹായത്തെ അന്വേഷിച്ചു ചെല്ലുവാൻ ആ കുട്ടി ആഗ്രഹിച്ചില്ല. വിത്സന്റെ പരിവ്യാപ്തമായ ബുദ്ധിഛായയിൽ സസുഖം വിശ്രമിക്കുവാനെത്തുന്ന മാന്യന്മാരെല്ലാം, ക്രമേണ ,മലബാറിയുടെ പരിചിതന്മാരായിത്തീർന്നു.സമ്പന്നനും ,സനാഥനുമായി ത്തന്നെയിരുന്നാലും ഒരു സാധാരണന്നു് സ്വപ്നാനുഭവത്തിനുപോലും വിഷയമാവാൻ വയ്യാത്ത അത്ര വലുതായ മിത്ര സമ്പത്താണു് മലബാറിക്കു് ആ യൗെവനാരംഭത്തിൽത്തന്നെ സിദ്ധിച്ചത്.ആ മിത്രങ്ങളാവട്ടെ വിദ്യ കൊണ്ടും വിത്തംകൊണ്ടും ബഹുജനസമ്മതി നേടിയവരുമാണ്.മഹത്തരമായ ശ്രേയോഗുണം ആ മിത്രങ്ങളുടെ സൗെഹാർദ്ദത്തിൽ നിന്നു് അനായാസേന തനിക്കു കഴിയുമെന്നിരു

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/29&oldid=152402" എന്ന താളിൽനിന്ന് ശേഖരിച്ചത്