താൾ:Malabhari 1920.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൧


ന്നിട്ടും , ചുറ്റും വന്നു നിരന്നു നിന്ന ആ ഭാഗ്യത്തെത്തന്നെയും മലബാറിയുടെ ആത്മാഭിമാനം കൂസലെന്നിയേ പരിത്യജിക്കയാണുണ്ടായതു്. തൻെറ ഭാവിക്ഷേമാധാരം പര ദാക്ഷിണ്യത്തിലായാൽ, ആ ക്ഷേമം പരസ്വം തന്നെയാണെന്നും സ്വവിചാരകർമ്മങ്ങളിൽ നിന്ന് അനന്യാധീനം മുളച്ചുവരുന്ന ഗുണം മാത്രമേ സ്വകീയമായിരിക്കയുള്ളുവെന്നും മലബാറിക്കു് ആ ബാല്യത്തിൽത്തന്നെ ദൃ‍‍ഢബോധമുണ്ടായിരുന്നു .ഈ സ്ഥിതിയിലുള്ള ഒരാൾക്കു് എത്ര തന്നെ ബുദ്ധിത്തികവുണ്ടായിരുന്നാലും ഇത്രയും മനസ്ഥൈര്യമുണ്ടാകുക മനുഷ്യസാധാരണമല്ല.

അക്കാലത്തു് ഇന്ത്യയിലെന്നപോലെ ഇംഗ്ലണ്ടിലും പ്രശസ്ത ധർമ്മിഷ്ഠനെന്നു് വിശ്രുതനായിരുന്ന കവാസ്ജി ജിഹാംഗർ എന്നീ മാന്യന്നു് ഡാക്ടർ വിത്സൻ മലബാറിയെ പരിചയപ്പെടുത്തിക്കൊടുത്തു. അദ്ദേഹമാവട്ടേ , ആ യുവാവിൽ വിള‍ഞ്ഞു തുടങ്ങിയിരിക്കുന്ന സാഹിതീവൈഭവം കണ്ടു് , അതിനെ പരിപോഷിപ്പിച്ചു് , രാജ്യത്തിനു സുലഭാനുഭവയോഗ്യമാക്കുവാൻ സമർത്ഥൻ, തന്നെക്കാൾ ജന സമ്മതനായ ഒരു പത്രപ്രവർത്തകനാണെന്നറിഞ്ഞു് , മലബാറിയെ , അന്നു ടൈംസ് ആഫ് ഇൻഡ്യാ പത്രത്തിന്റെ അധിപരായിരുന്ന മിസ്റ്റർ മാർട്ടിൻ വുഡ്ഡിന്റെ ദൃഷ്ടിപഥ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/30&oldid=152403" എന്ന താളിൽനിന്ന് ശേഖരിച്ചത്