താൾ:Malabhari 1920.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧ൻ


മാറ്റി വിട്ടതു്. പരസഹായമേതൊന്നും തന്റെ മുമ്പിൽ വരട്ടേ എന്ന അന്യാദൃശമായ ധീരനിർബന്ധമല്ലാതെ, സഹായത്തിനായി പരസമക്ഷം ചെല്ലുകയെന്ന സാധാരണസ്വഭാവം മലബാറിക്കില്ല. എന്നിട്ടും, ബോമ്പെയിൽ ചെന്നപ്പോൾ തന്റെ ഈ കൃതി മറ്റൊരാൾക്കു കാണിക്കേണമെന്നു് മലബാറിക്കു തോന്നിയതു് ഭാഗ്യത്തിന്റെ എത്ര ശക്തിമത്തായ പ്രേരണകൊണ്ടാണെന്നതു് ഗണനാതീതമായിത്തന്നെയിരിക്കുന്നു. ഗുജറാത്തി ഭാഷാപണ്ഡിതനായ റെവറന്റ് ജെ.വാൻ സോമറൻ ടെയിലർ എന്ന പാതിരിയെ ചെന്നുകണ്ടു്, മലബാറി ആ കൃതി അദ്ദേഹത്തിനു് കാണിച്ചുകൊടുത്തു. ഗുണജ്ഞനായ ആ പാതിരി പുസ്തകം മുഴുവൻ വായിച്ചപ്പോൾ, തന്റെ മുമ്പിൽ നിൽക്കുന്ന ബാലന്റെ അസാധാരണ ബുദ്ധിഗുണമോർത്ത് അത്ഭുതപരതന്ത്രനാകതന്നെ ചെയ്തു. വെള്ളവും വളവും ശരിക്കു കൊടുക്കുന്നതായാൽ, തളിർത്തുവളർന്ന് സൽഫല സമൃദ്ധമാകാവുന്ന ഒരു വിശിഷ്ട ബീജമാണു് തന്റെ കൈയിൽ കിട്ടിയിരിക്കുന്നതെന്നു് ആ ബുദ്ധിമാൻ ഗ്രഹിച്ചു്, ആ കൃത്യം നിർവ്വഹിക്കുന്നതിനു് തന്നേക്കാൾ സൗകര്യവും സാമർത്ഥ്യവുമുള്ള ഒരു യോഗ്യനെത്തന്നെ ഏല്പിക്കേണമെന്നു നിശ്ചയിച്ചു. അതിന്മണ്ണം, റെവറന്റു് ടെയിലർ മലബാറിയെ ഡാക്ടർ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/28&oldid=152401" എന്ന താളിൽനിന്ന് ശേഖരിച്ചത്