താൾ:Malabhari 1920.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൬


ൽ പ്രസ്താവിച്ചിട്ടുണ്ടു്. വെറും നേരംപോക്കിനു് വേണ്ടി കുറേ സരസ പദ്യങ്ങൾ വായിച്ചുതള്ളുകയല്ലാ മലബാറി ആ കുട്ടിക്കാലത്തും ചെയ്തിരുന്നതു്. ഓരോ കൃതികൾ വായിക്കുമ്പോഴും അതൊന്നൊന്നും തന്റെ മനസ്സിനെ എങ്ങിനെ ബാധിക്കുന്നുവെന്നു് നിരീക്ഷണം ചെയ്ത് അതെല്ലാം അങ്ങിനെ തന്നെ ആ കുട്ടി സമാർത്ഥ്യപൂർവ്വം രേഖപ്പെടുത്തിവെച്ചിരിക്കുന്നു. ഷേക്സ്പിയർ കൃതിയാണു് തന്റെ ജീവിതത്തിലെ ഒരംഗം പോലെ വിദ്യാർത്ഥിയായിരുന്നപ്പോഴും അതിനുശേഷവും മലബാറിക്കു് പ്രിയതമമായിരുന്നതു്. ലോകാനുഭവങ്ങളിൽ പരിചിതമാകുവാൻ തക്കവണ്ണം സ്വഹൃദയത്തെ പരിപക്വമാക്കിയതു് ഷേക്സ്പിയറാണെന്നു് മലബാറി കൃതജ്ഞതയോടെ സ്മരിക്കാറുണ്ടായിരുന്നു. മിൽട്ടൻ ഒരുഭയംകര കവിയാണെന്നത്രേ മലബാറിക്കു തോന്നിയതു്. അദ്ദേഹത്തിന്റെ "പറുദീസാനഷ്ടം" വായിക്കുമ്പോൾ എന്തെന്നില്ലാത്ത അസ്വാസ്ഥ്യമാണത്രെ സംഭവിച്ചതു്. ടെനിസൻ പ്രിയ സുഹൃത്തെന്നപോലെ രസിപ്പിക്കയും, കൌപ്പർ, ഗോൾഡ് സ്മിത്ത് എന്നിവർ വൃദ്ധരായ അധ്യാപകന്മാരേപ്പോലെ വാത്സവ്യപൂർവ്വം ശാസിക്കയും, ഷെല്ലി, കീറ്റ്സ് എന്നിവർ സ്വപ്നലോകത്തിലെ ആഹ്ലാദകരമായ പദാർത്ഥങ്ങളെ സകൌതുകം തേടിച്ചെല്ലുന്നവ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/25&oldid=152398" എന്ന താളിൽനിന്ന് ശേഖരിച്ചത്