താൾ:Malabhari 1920.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


രണ്ടാമദ്ധ്യായം

കവി.


പരാധീനത കൂടാതെ സ്വപരിശ്രമത്താൽത്തന്നെ ക്ലേശഹീനം ജീവിതധാരണത്തിനു് ശക്തനായപ്പോൾ- പഠിപ്പിച്ചു പഠിച്ചുകൊണ്ടിരുന്ന ആ ബാല്യത്തിൽത്തന്നെ മലബാറിക്കു് കാവ്യഗ്രന്ഥങ്ങളുമായുള്ള സഹവാസം ഒഴിച്ചു വെക്കുവാൻ വയ്യാത്തവണ്ണം അതിൽ അത്രവളരേ അഭിരുചിയുണ്ടായി. ജന്മാന്തരവാസന കൊണ്ടെന്നുതോന്നും വിധം ആ കുട്ടിക്കു് സ്വഭാഷയെന്നപോലെയാണു് ഇംഗ്ലീഷ് ഭാഷ വശപ്പെട്ടിരുന്നതു്. കവിതയാകട്ടെ മലബാറിയുടെ കൂടപ്പിറപ്പുതന്നെയായിരുന്നുവെന്നുപറയാം. സമയം ഒഴിഞ്ഞു കിട്ടുമ്പോഴെല്ലാം ഇംഗ്ലീഷിലും സ്വഭാഷയിലുമുള്ള കാവ്യങ്ങൾ സശ്രദ്ധംവായിച്ചു രസിക്കുന്നതിലായിരുന്നു ആ കുട്ടിക്കുള്ള അഭിനിവേശം. അക്കാലത്തു് ഇടവിടാതെയുള്ള ഈ കാവ്യഗ്രന്ഥപാരായണത്തിൽ തനിക്കു് ഉദ്ദേശ്യമൊന്നുമുണ്ടായിരുന്നില്ലെന്നും,ഊണും ഉറക്കവുമെന്നപോലെ ഒഴിച്ചുകൂടാത്ത ഒരു ദിന കൃത്യമായിട്ടാണു് താൻ കാവ്യഗ്രന്ഥങ്ങളുമായി സഹവസിച്ചു വന്നതെന്നും മലബാറി മറ്റൊരിക്ക

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/24&oldid=152415" എന്ന താളിൽനിന്ന് ശേഖരിച്ചത്