താൾ:Malabhari 1920.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൭


നെന്നപോലെ സമ്മോഹിതനാക്കുകയും, ചെയ്യുന്നുവെന്നാണു് മലബാറിക്കുണ്ടായിരുന്ന അഭിപ്രായം.

നിരന്തരമായുണ്ടായ കവിതാ പരിചയത്താൽ, കവിയെന്നപേർ നേടുന്നതിനു് മലബാറിക്കു് ബാല്യത്തിൽത്തന്നെ ഭാഗ്യമുണ്ടായി. അദ്ദേഹത്തിന്റെ പദ്യകൃതികൾ പലതും വിദ്യാർത്ഥിയായിരുന്നപ്പോഴാണു് രചിച്ചിട്ടുള്ളത്. നാട്ടുകാർക്കു് ഈ കുട്ടിയെ പരിചയപ്പെടുത്തികൊടുത്തതു തന്നെയും, ഈ കൃതികളാണു്. അപ്പൊഴപ്പോൾ കുറിച്ചിട്ടിരുന്ന പദ്യശകലങ്ങളെല്ലാം ചേർത്തു് "ജീവിതാനുഭവം" എന്ന പേരിൽ പ്രസിദ്ധപ്പെടുത്തീടുള്ളതാണു് മലബാറിയുടെ ആദ്യത്തെ കൃതി. കോമളശിശുവിൽനിന്നു് അഹേതുകം പുറപ്പെടുന്ന പുഞ്ചിരിക്കൊഞ്ചലെന്നപോലെയാണ് ഈ കൃതി പണ്ഡ‍ിതവർഗ്ഗത്തെ രസിപ്പിച്ചതു്.പ്രകൃതിയുടെ നൈസ്സർഗ്ഗികമായ മോഹനവിലാസങ്ങളെയും, മനുഷ്യ മനസ്സിന്റെ വിവിധങ്ങളായ ഭാവവൈചിത്യങ്ങളെയും, ഒട്ടൊട്ടറിയുവാൻ ബാല്യത്തിൽത്തന്നെ മലബാറിക്കു് കഴിവുണ്ടായിട്ടുണ്ടു്. എന്നുതന്നെയല്ലാ, മലബാറിശിശു മുറ്റത്ത് മണ്ണാറാടിക്കളിയ്ക്കുമ്പോൾ നിരർത്ഥകമായ അവ്യകത മധുരാക്ഷരങ്ങൾ ചൊരിയുന്നതിൽക്കൂടിയും കവിതാദേവി നൃത്തം ചെയ്തിരുന്നുവെന്നു

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/26&oldid=152399" എന്ന താളിൽനിന്ന് ശേഖരിച്ചത്