താൾ:Malabhari 1920.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വ്ര


പ്പെടുകയും ചെയ്തു. ആ യാചകവർഗ്ഗവുമായുള്ള സഹവാസത്തിൽ നിന്നു് വിരമിപ്പിക്കുവാൻ കഴിഞ്ഞാൽ, മകനിൽ വളർന്നുവരുന്ന ദുർഗ്ഗുണങ്ങൾ, വിറകില്ലാത്ത അഗ്നി പോലേ, ക്രമത്തിൽ കെട്ടുപോകുമെന്നറിഞ്ഞു് ബിക്കിബായി അതിലേക്കായി ശ്രമം തുടങ്ങി. പ്രിയ വാക്കുകളും, സദുപദേശങ്ങളും വാത്സല്യപൂർവ്വം വർഷിച്ചു കൊണ്ടു് മലബാറിയുടെ ഹൃദയത്തെ കുളിർപ്പിക്കയാൽ, മാലിന്യം നീങ്ങിയ ആ ബാലമനസ്സു് ആ മാതാവിന് അധീനമാക തന്നെ ചെയ്തു. യാചക വർഗ്ഗവുമായി ഇനിമേൽ ഒരിക്കലും സഹവസിക്കയില്ലെന്നും പരഗൃഹത്തിൽ ചെന്നു് പാട്ടു പാടുകയില്ലെന്നും മലബാറിയെക്കൊണ്ടു ബിക്കി ബായി സത്യം ചെയ്യിപ്പിക്കുകയുണ്ടായി. പിന്നീടൊരുനാളും സത്യസന്ധനായ തന്റെ മകനോടു ഇക്കാര്യത്തിൽ ആ അമ്മയ്ക്കു ഉപദേശിക്കേണ്ടതായി വന്നിട്ടേയില്ല. സംസർഗ്ഗദോഷംകൊണ്ടു മലബാറിയിൽ കണ്ട മറ്റൊരു ദുർഗ്ഗുണം മദ്യപാനാസക്തിയാണു്. മാതൃവശഗാന്തരംഗനായിത്തീർന്ന ആ കുട്ടിയുടെ ആ ദുശ്ശീലത്തെ ആയാസമൊട്ടുമില്ലാതെ തന്നെ മാറ്റിക്കളയുവാൻ കഴിഞ്ഞു. അമിതമായി മദ്യം സേവിച്ചു ബോധം വിടുകയാൽ റോഡിൽ വികൃതമായി വീണു കിടക്കുന്ന ഒരു സ്ത്രീയെച്ചൂണ്ടിക്കാണിച്ചുകൊണ്ടു്, അവളെക്കുറിച്ചു ആ വഴി നടക്കുന്നവരെ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/17&oldid=150335" എന്ന താളിൽനിന്ന് ശേഖരിച്ചത്