താൾ:Malabhari 1920.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ണ്ടായ മഹാകർമ്മങ്ങളുടെയെല്ലാം സൂക്ഷ്മ ബീജങ്ങൾ ആ ബാലക ഹൃദയത്തിൽ നിരനിരയായി കിടക്കുന്നതു സകൗതുകം കാണായേനേ.

ദരിദ്രകുടുംബജാതനായി അനിയന്ത്രിത ജീവിതം കൈക്കൊള്ളുന്ന ഒരനാഥബാലൻ പല പല ദുഷ്‌ക്രിയകൾക്കു് വിളനിലയമായ്‌ ചമഞ്ഞുകാണുക സാധാരണമാണ്. ഇക്കാര്യത്തിൽ മലബാറിബാലനിൽ അസാധാരണത്വമൊട്ടുംതന്നെ കുടികൊണ്ടിരുന്നില്ല. വീഥിതോറും പാട്ടുപാടി നടന്നു യാചിച്ചു കിട്ടുന്ന വകകൊണ്ടു കഷ്ടിപിഷ്ടിയായി ഉപജീവിക്കുന്ന ഭിക്ഷു വർഗ്ഗമായിരുന്നു മലബാറിയുടെ ചങ്ങാതികൾ. ഇവരോടൊന്നിച്ചു ഉഴന്നുനടക്കുന്നതിനെക്കാൾ സന്തോഷകരമായി ആ കുട്ടിയ്ക്കു് മറ്റൊരു കൃത്യവുമുണ്ടായിരുന്നില്ല. ഭാവിയിൽ തന്റെ കവനകുസുമങ്ങളിൽ സുരഭിലത ചേർക്കുമാറു് മലബാറിക്കു് സംഗീതത്തിൽ അഭിരുചിയുണ്ടായതു് ഈ ഘട്ടത്തിലാണു്. മകന്റെ ദുർജ്ജന സഹവാസവും താന്തോന്നിത്തങ്ങളും കണ്ടു് ആ പാവപെട്ട മാതാവു ഏറ്റവും ദുഃഖിച്ചു. തന്റെ മകനിൽ നിന്ദ്യങ്ങളായ ദുർഗ്ഗുണങ്ങൾ ഒന്നൊന്നായി വളർന്നു വരുന്നതു കണ്ടു്, ഒടുക്കം ഒരു ദുസ്സന്താനത്തിന്റെ മാതാവായിരിക്കേണ്ട ദുർഭാഗ്യം കൂടിയും തനിക്കനുഭവപ്പെടുമൊ എന്നു് ആ മനസ്വിനി ഭയ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/16&oldid=150334" എന്ന താളിൽനിന്ന് ശേഖരിച്ചത്