താൾ:Malabhari 1920.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ല്ലാം എന്തു വിചാരിക്കുന്നുവെന്നു ഒരു നാൾ ബിക്കി ബായി അനുഭവപ്പെടുത്തിക്കൊടുത്തപ്പോൾ, ബുദ്ധിമാനായ മലബാറി ആ നിമിഷത്തിൽത്തന്നെ മദ്യസേവയിൽ നിന്നു എന്നെന്നേക്കുമായി വിരമിച്ചുപോയി. ഇങ്ങിനെ, മലബാറിയുടെ ഉത്തമ ഫലോല്പാദ്യമായ ജീവിത തരുവിൽ ഇടക്കാലത്തു വളർന്നു പിടിച്ച ഇത്തിക്കണ്ണിയെല്ലാം നിശ്ശേഷം അകറ്റിക്കളഞ്ഞതിൽപ്പിന്നെ ആ ഭാഗ്യഹീനയായ- അല്ലാ, പരമഭാഗ്യവതിയായ ബിക്കി ബായി ഇഹലോകവാസം വെടിയുകയും ചെയ്തു.

മാതൃവിയോഗത്താൽ കേവലം അനാഥനായിത്തീർന്ന ആ ദരിദ്രബാലൻ ജീവിതയുദ്ധത്തിലേക്കായി കോപ്പണിയേണ്ടതിലേക്കു വിദ്യാമാർഗ്ഗത്തിൽ സധീരനായി പ്രവേശിച്ചു. അമ്മയിൽ നിന്നു് തനിക്കു കിട്ടിയ സമ്പാദ്യം വിദ്യാവിഷയകമായ ചില പ്രാരാംഭപാഠങ്ങൾ മാത്രമാണു്. അത്രയും അറിവു്, ചുറ്റുമുള്ള വീടുകളിൽ കടന്നു് അവിടങ്ങളിലെ കൊച്ചു കുട്ടികളിൽ പകർന്നുകൊടുത്തു് അതിൽനിന്നുള്ള പ്രതിഫലം കൊണ്ടു് വിദ്യാദേവിയെ സേവിച്ചു തൃപ്തിപ്പെടുത്തുവാനാണു് മലബാറി ഉദ്യമിച്ചതു്.ഈ ശ്രമം അക്കാലത്തെന്നല്ലാ, ഇക്കാലത്തും ഒരു ബാലനെ സംബന്ധിച്ചിടത്തോളം അദ്ഭുതകരമെന്നല്ലാ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/18&oldid=150336" എന്ന താളിൽനിന്ന് ശേഖരിച്ചത്