താൾ:Malabhari 1920.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പോലെ നിവർത്തിക്കുവാൻ കഴിഞ്ഞില്ല. മുൻകാലത്തു് ദാരിദ്ര്യത്തിന്റെ സുന്ദരഫലമായി വിളഞ്ഞു വിളങ്ങിയ വിദ്യപോലും ഇക്കാലത്ത് വിത്തത്തിനധീനപ്പെട്ടിരിക്കയാണല്ലോ. പല പല പള്ളിക്കൂടങ്ങളിലും മാറി മാറിച്ചെന്നുകൊണ്ടു് ഒന്നിലും സ്ഥിരമായി നില്ക്കാതെയും,പാഠം വഴിക്കുവഴിയായി തുടരാതെയും, അങ്ങിനെയാണു് മലബാറിയുടെ വിദ്യാഭ്യാസാരംഭം. അന്നു് ആ ബാലനെ ആ നിലയിൽ കണ്ടിട്ടുള്ളവരാരും, അവനെ സ്വയം വരിക്കുവാനായി ഭാവിജീവിതം അനർഘ കൃത്യരത്നാലംകൃതയായി, യശോധവളാംബരധാരിണിയായി സാനുരാഗം അവന്റെ സന്നിധിയിലേക്കു് പുറപ്പെട്ടിട്ടുണ്ടെന്നു തീർച്ചയായും കരുതിയിരിക്കയില്ല. അക്കാലത്തു തനിക്കുണ്ടായിരുന്ന ഉപാധ്യായന്മാരെയും സഹാചാരികളെയും കുറിച്ചോർമ്മിച്ചുകൊണ്ടു മലബാറി എഴുതീട്ടുള്ളതിൽ, അത്രയും ബാല്യത്തിൽത്തന്നെ ചുറ്റുമുള്ളവരെപ്പറ്റി ഗുണദോഷവിവേചനം ചെയ്‌വാൻ കറയകന്ന സാമർത്ഥ്യം ശരിയായി അംകുരിച്ചു തുടങ്ങീട്ടുണ്ടെന്നു കാണാവുന്നതാണു്. ബാഹ്യകർമ്മങ്ങളെ വിട്ട് ആ കുട്ടിയുടെ അന്തർ വികാരങ്ങളെ നിരീക്ഷണം ചെയ്‌വാൻ അക്കാലത്തു് ആർക്കാനും കഴിഞ്ഞിരുന്നുവെങ്കിൽ, പിന്നീട് മലബാറിയിൽ നിന്നു

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/15&oldid=150333" എന്ന താളിൽനിന്ന് ശേഖരിച്ചത്