താൾ:Malabhari 1920.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


രക്ഷിക്കുവാനായി മിറവാൺജി മലബാറി എന്നുപേരായ ഒരു കച്ചവടക്കാരനെ ബിക്കിബായിക്കു പുനർവിവാഹം ചെയ്യേണ്ടി വന്നു. മലബാർ കരയുമായി കച്ചവടം നടത്തിവന്നിരുന്നതുകൊണ്ടു് മിറവാൺജിക്കു തന്റെ നാമത്തോടു കൂടി മലബാറി എന്ന പേർകൂടി സംഘടിതമാകുവാൻ ഇടയായി. ദത്തപിതാവായിത്തീർന്ന ഇദ്ദേഹത്തിന്റെ പേർകൂടി തനിക്കു ധരിക്കേണ്ടി വരികയാലാണു് നമ്മുടെ കഥാനായകന്റെ നാമം ബീറാംജി മിറവാൺജി മലബാറി എന്നായത്. ദത്ത പിതാവിൽ നിന്നു് ഈ നീണ്ടപേരുമാത്രമല്ലാതെ സുഖജീവിതാധാരത്തിനാവശ്യമായ വക യാതൊന്നും തന്നെ മലബാറിക്കു കിട്ടിയില്ല. മിറവാൺജി തന്റെ വക ഒരു കപ്പൽ നശിച്ചുപോയതോടുകൂടി ദാരിദ്ര്യത്തിൽ അകപ്പെട്ടു; മരിക്കുംവരെക്കും അതിൽനിന്നു കരകയറുവാൻ ശക്തനാവാതെതന്നെ കഴിഞ്ഞു. അമ്മ മരിച്ചു പോയതിൽപിന്നെയും ഈ ദത്തപിതാവ് പലകാലം ജീവിച്ചിരുന്നുവെന്നിരിക്കിലും ആ ജീവിതം മലബാറിക്കു ഇടയ്ക്കൊന്നു വിശ്രമിപ്പാൻ ചെറിയൊരു തണലേകുന്നതിനുപോലും ഉതകിയില്ല.

ബിക്കി ബായിക്ക് തന്റെ മകനെ വിദ്യാസമ്പന്നനാക്കേണമെന്ന ആഗ്രഹം കലശലായുണ്ടായിരുന്നുവെങ്കിലും, ദാരിദ്ര്യം കൊണ്ടു് അതു് വേണ്ട

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/14&oldid=150332" എന്ന താളിൽനിന്ന് ശേഖരിച്ചത്