താൾ:Malabhari 1920.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൯൮


മലബാറിയുടെ കാലത്തും അതിന്മുമ്പായിത്തന്നെയും, ബാല്യവിവാഹം, ബാല്യവൈധവ്യം എന്നീ രണ്ടു ഭയംകരദോഷങ്ങളിൽ നിന്നു് സമുദായത്തെ മുക്തമാക്കുവാൻ വിദ്യാസമ്പന്നരായ ഹിന്തു പ്രമാണികൾ ശ്രമിച്ചു വന്നിട്ടുണ്ടു്. ഈ വക ആചാരങ്ങൾ വേദോക്തമല്ലെന്നും, സ്മൃതികളിൽ ചിലതു തന്നെയും ഇവയെ അനാദരിക്കുന്നുണ്ടെന്നും കാലോചിതം ആചാരങ്ങൾ പരിഷ്ക്കരിക്കാവുന്നതാണെന്നു് ശ്രുതിയും സ്മൃതിയും അനുവദിച്ചിട്ടുണ്ടെന്നും അവർ യുക്തിപൂർവം വാദിച്ചിരിക്കുന്നു. എന്നാൽ അവരുടെ ശ്രമം, വൈദികന്മാരെ ക്ഷോഭിപ്പിച്ചു് ആചാരങ്ങളെ ഒന്നുകൂടി മുറുക്കിപ്പിടിപ്പിക്കുവാൻ മാത്രമേ അക്കാലത്തു ഉതകിയുള്ളു. വിധവാ വിവാഹം ശാസ്ത്രോക്തം തന്നെയെന്നു് വാദിച്ചു് അതിൽ ഒട്ടെങ്കിലും ഫലം നേടുവാൻ കഴിഞ്ഞതു് ഈശ്വരചന്ദ്രവിദ്യാസാഗരന്നാണു്. അദ്ദേഹം അന്നുചെയ്ത മഹോപകാരം ഭാരതഭൂമി ഏതുകാലത്തും വിസ്മരിക്കുന്നതല്ല. പല നാൾ പാടുപെട്ടു് പണിയെടുത്തിട്ടു് വിധവാ വിവാഹം നിഷിദ്ധകർമ്മമല്ലെന്ന ബോധം അദ്ദേഹം വിദ്യാസമ്പന്നന്മാരിൽ പരത്തുകയാലാണു് ഇന്നു ദുർല്ലഭമായിട്ടെങ്കിലും അങ്ങുമിങ്ങുമായി അത്തരം വിവാഹം നടന്നു കാണുന്നതു്. ആ മഹാപുരുഷൻ ഇന്ത്യയിലെ സമുദായ പരിഷ്ക്കർത്താക്കളിൽ അഗ്രഗണ്യ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/107&oldid=152517" എന്ന താളിൽനിന്ന് ശേഖരിച്ചത്