താൾ:Malabhari 1920.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൯൯

നായിത്തന്നെ അനശ്വരയശശ്ശരീരനായി ശോഭിക്കുന്നു.

ഹിന്തുജന സമുദായത്തിൽ രൂഢമൂലമായി ബാധിച്ചിരിക്കുന്ന ദോഷങ്ങൾ കണ്ടു്, മലബാറി ബാല്യത്തിൽത്തന്നെ അനുശോചിക്കാറുണ്ടു്. ദേശാഭിമാന പൂർണ്ണനായ ആ പാർസീവീരൻ ഹിന്തുസമുദായം സ്വസമുദായത്തിൽ നിന്നു് ഭിന്നമാണെന്നു് കരുതീട്ടില്ല. ഗുജറാത്തിഭാഷ ഹിന്തുഗുജറാത്തിയെന്നും , പാർസിഗുജറാത്തിയെന്നും രണ്ടു ശാഖകളായി പിരിഞ്ഞിട്ടുണ്ടു്. മലബാറിയുടെ കൃതികളെല്ലാം ഹിന്തുഗുജറാത്തിയിലാണെന്നതുതന്നെ അദ്ദേഹത്തിനു് ഹിന്തുസമുദായത്തോടു പ്രത്യേകമെന്തോ പ്രതിപത്തിയുണ്ടെന്നതിനു് നല്ലൊരു ലക്ഷണമാണല്ലോ. അഥവാ, ഹിന്തുസമുദായ പരിഷ്കാരത്തിനായി ഹിന്തുക്കളിലാരാനും മുന്നിടുമ്പോൾ അവർ വൈദികന്മാരുടെ ഘോരതരമായ കോപത്തിനും ശാപത്തിനും പാത്രമായി ജാതിഭ്രഷ്ടരാകുന്നതുകൊണ്ടു് , പിന്നീടു് സമുദായത്തിൽ കടന്നു് ആരബ്ധ ശ്രമം തുടരുവാൻ ശക്തരല്ലാതായി പോകുന്നതുകണ്ടു്, വൈദികാധികാരത്തെ ഗണ്യമാക്കാതെ പരിശ്രമിച്ചു് ഹിന്തുസമുദായ പരിഷ്കാരദ്വാരം ആദ്യം തുറന്നിടേണ്ടതിലേക്കു് അന്യ സമുദായത്തിൽ നിന്നു് ഒരു ധീര പുരുഷൻ തന്നെ മുന്നിടേണ്ടതായിരിക്കുന്നുവെന്നു വെ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/108&oldid=152518" എന്ന താളിൽനിന്ന് ശേഖരിച്ചത്