താൾ:Malabhari 1920.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൯൪

ധാന്യമുള്ള മറ്റൊരാചാരമില്ല. പിതൃജന ധർമ്മത്തിൽ സർവ്വോപരിയായി നിൽക്കുന്നതു്, സ്വന്തം പെൺകുട്ടികളെ സ്മൃതി വിധിക്കൊത്തവണ്ണം വിവാഹം ചെയ്തു കൊടുക്കുകയെന്നതാണു്. വൈവാഹിക പ്രായം പിഴച്ചുപോയ ഒരു യുവതി പിതൃ കുടുംബത്തിൽ പാർക്കുന്നതായാൽ, ആ കുടുംബം ഘോരപാപത്തിൽ പതിച്ചു പോകുമത്രേ. ആ കന്യകയെ പിശാചികയെപ്പോലെയും ,ആ കുടുംബത്തെ നരകം പോലെയുമാണു്, പിന്നീടു്, ബന്ധുജനങ്ങൾ കരുതുക. മകൾ യഥാകാലം പരിണീതയായി, അവളിൽ സന്താനമുണ്ടാകാതിരുന്നാൽ, അച്ഛനു് ഇഹത്തിൽ മാത്രമല്ലാ പരത്തിലുമില്ലാ സ്വൈര്യം. ഈ സ്ഥിതിക്കു്, സ്വ പുത്രിയെ വിവാഹം ചെയ്തു കൊടുക്കുവാൻ പിതൃജനം അക്ഷമരായി പ്രവർത്തിച്ചു കാണുന്നതിൽ അത്ഭുതപ്പെടുവാനില്ലല്ലോ. ഈ വഴിക്കു നോക്കുന്നതായാൽ, ശൈശവ വിവാഹം ഇന്ത്യയിൽ ഇത്ര രൂഢമൂലമാകുവാനുള്ള കാരണമേതെന്നു് കണ്ടുപിടിക്കുവാൻ ആർക്കും ദൂരെയെങ്ങാനും ചെല്ലേണ്ടി വരികയില്ല. വിവാഹത്തിന്റെ വൈദികത്വവും ഫലവും അതിർ കടത്തി വെച്ചപ്പോൾ , സ്വന്തം പുത്രികൾ മാതൃപദസ്ഥിതരാകുവാൻ പ്രാപ്തരാകും മുമ്പേ തന്നെ വിവാഹത്തിനു് വട്ടം കൂട്ടുവാൻ പിതൃജനം ബദ്ധശ്രദ്ധരായി. ജാത്യാചാര നി

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/103&oldid=152513" എന്ന താളിൽനിന്ന് ശേഖരിച്ചത്