താൾ:Malabhari 1920.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൯൫

ബന്ധനകളാൽ വരലാഭം ഇവിടെ സുലഭമല്ലല്ലോ. അതും പിതൃജനത്തെ പുത്രീ വിവാഹകൃത്യത്തിനു ബദ്ധപ്പെടുത്തുവാൻ ഹേതുവായി. പെൺകുട്ടിയു്ണ്ടായ നാൾ മുതൽ വരാന്വേഷണം തന്നെയായി പിതൃജനശ്രമം. ഈ നടപ്പിൽ നിന്നായിരിക്കണം ശൈശവവിവാഹത്തെ ഒരാചാരമായി സ്മൃതികളിൽ അംഗീകൃതമായിരിക്കുന്നതു്. വൈദികകാലത്തില്ലാതിരുന്നതും, ഇടക്കാലത്തു് ചില നിസ്സാര സംഗതികളാൽ വന്നുചേർന്നതുമായ ഒരു നടപടി, പിന്നീടു്, ഒന്നുകൊണ്ടും ലംഘിച്ചുകൂടാത്ത ഒരാചാരമായിത്തീർന്നിരിക്കുന്നു.

ഒന്നുകൊണ്ടും വേർപെടുത്തുവാൻ വയ്യാത്ത അത്ര ദൃഢവും സ്ഥിരവുമായ ജീവിതബന്ധമാണല്ലോ വിവാഹം. എന്നാൽ , സ്ത്രീകളെ സംബന്ധിച്ചു മാത്രമേ ഈ ബന്ധം അതിന്റെ പൂർണ്ണശക്തിയോടേ പ്രവർത്തിച്ചുവരുന്നുള്ളു. വിവാഹം കഴിഞ്ഞു് പിറ്റെന്നാൾ തന്നെ ഭർത്താവു് മരിച്ചുപോയാലും സ്ത്രീക്കു് പര ദർശനം പോലും വയ്യ തന്നെ. പുരുഷനാവട്ടേ, പുനർവിവാഹത്തിനും, ചിലെടത്തു് അനേകഭാര്യാത്വത്തിനും അവകാശമുണ്ടു് താനും. ഇങ്ങിനെ, സ്ത്രീയിലും പുരുഷനിലും വിവാഹബന്ധം ഭിന്നഭിന്നമായി വർത്തിച്ചുകൊണ്ടിരിക്കുമ്പോൾ, അ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/104&oldid=152514" എന്ന താളിൽനിന്ന് ശേഖരിച്ചത്