താൾ:Malabhari 1920.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൯൩

ലെല്ലാറ്റിലുംവെച്ചു് കൂടുതൽ അത്ഭുതം, ഈ വക മൂഢ നിബന്ധനകളിൽ, അത് തങ്ങളുടെ നന്മയെ നിശ്ശേഷം നശിപ്പിക്കുന്നതായിരുന്നിട്ടും, സ്ത്രീകൾക്കു് പുരുഷന്മാരെക്കാളധികം മർക്കട മുഷ്ടിയുള്ളതായി കാണുന്നതിലാണു്.

ഇങ്ങിനെ, ആചാരപരിഷ്കാരത്തിനു് വേറെ മാർഗ്ഗം കാണാതെ, വിദ്യാഭ്യാസത്തിൽ ചെല്ലുമ്പോൾ അവിടെ നിന്നും നാം ബഹിഷ്കൃതരാകുകയാണു് ചെയ്യുന്നതു്. ദുരാചാരബന്ധരായ സ്ത്രീകളെ ആ അടിമത്തത്തിൽ നിന്നു് മോചിപ്പിച്ചാൽ മാത്രമേ വിദ്യാഭ്യാസപ്രചാരത്തിനു് മാർഗ്ഗമുള്ളു. ദുരാചാരദുരീകരണം സാധിക്കേണമെങ്കിൽ, വിദ്യാഭ്യാസം തന്നെ വേണം താനും . ഇപ്രകാരം കാര്യവും കാരണവും ഏതേതെന്നു് നിർണ്ണയിക്കുവാൻ വിഷമമായി കൂടിക്കലർന്നു കിടക്കുന്ന വിഷയമാണു് സ്ത്രീ ജന പരിഷ്ക്കാരം. ഒന്നു് നിശ്ചയം തന്നെ; സ്ത്രീ ജനാഭിവൃദ്ധിയെ പ്രതിബന്ധിക്കുന്ന ദുരാചാരങ്ങളിൽ മുഖ്യമായവ ശൈശവവിവാഹവും വൈധവ്യാചരണവുമാണു്. ഇതു രണ്ടും തന്നെയാണു് സ്വാതന്ത്ര്യത്തെ ഹനിക്കയും വിദ്യാഭ്യാസത്തെ തടയുകയും ചെയ്യുന്നതു്. ഹിന്തുമതപ്രകാരം, വൈദികമായ വിഷിഷ്ടകർമ്മമാണല്ലോ വിവാഹം. ജീവിതത്തിൽ അതിന്മീതെ പ്രാ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/102&oldid=152512" എന്ന താളിൽനിന്ന് ശേഖരിച്ചത്