1824 പണ്ടില്ലാതെ ഒരുവാഴവെച്ചൂ, ചൂണ്ടില്ലാതെ ഒരു കുലകുലച്ചൂ-
1825 പണ്ടുകഴിഞ്ഞതും പടയിൽചത്തതും പറയെണ്ടാ-
1826 പണ്ടുചെയ്തതപസ്സിനാൽ രണ്ടുമീശകിടച്ചിതു-
1827 പണ്ടുണ്ടൊ പാണൻ പോത്തുപൂട്ടീട്ടുള്ള-
1828 പണ്ടുമുണ്ടോ ഞണ്ടിനുവാലു-
1829 പണ്ടും പാണൻ തച്ചുണ്ടോ പിച്ചുണ്ടോ-
1830 പണ്ടെചൊല്ലിനു പഴുതില്ല-
1831 പണ്ടെദുർബല, പിന്നെയൊ ഗർഭിണി, പോരാഞ്ഞിട്ടു ബാധയുടെ ഒരു
- ഉപദ്രവവും-
1832 പണ്ടെമടിച്ചിക്കു ഒരു ഉണ്ണിയതുമുണ്ടായി-
1833 പതമുള്ളെടം പാതാളം-
1834 പതിച്ചിയുടെ കറ്റമൊ പെണ്ണായിപ്പോയതു-
1835 പതിനായിരക്കാരന്റെപദവിയും, പഞ്ഞവാദിക്കാരന്റെപദവിയും-
1836 പതിനെട്ടും ഒറ്റയും പതറ്റിയവൻ-
1837 പത്തമ്മചമഞ്ഞാലും പെറ്റമ്മയാകുമൊ
1838 പത്തും കീഴെമാറ്റു-
1839 പന്നികിടക്കെ കേഴഎന്തിനു-
1840 പന്നിക്കെന്തിനു പാറക്കോലു-
1841 പന്തീരാണ്ടു പട്ടരുടെകൂടെപാർത്തിട്ടും കുടുമ്മി മുമ്പിലൊപുറകിലൊ
- എന്നറിഞ്ഞുകൂടാ
1842 പന്നിമുറിച്ചാൽ പന്നിക്കുറക്; വാതുണ്ണിമുറിച്ചാൽ ഉണ്ണിക്കുറക്-
1843 പന്നിമൂത്താൽകുന്നണയും ആളുമൂത്താൽകുലംഅണയും-
1844 പന്നിയെപായും കടവുശേഷിക്കും-
1845 പയ്യെതിന്നാൽ പനയും തിന്നാം-
1846 പാരപക്ഷംചെയ് വോന് പരലോകം ഇല്ലാ-
1833 Cf All lay load on the willing horse,(2)Since he cannot be revenged
- in the ass,he falls upon the packsaddle,(3)All the world will buffet
- the man ,whom fortune buffets
1834 പതിച്ചി=Midwife
1842 വാതുണ്ണി=An insect.
1845 Cf Patience and perserverance will overcome mountains,
- (2)Rome was not built in a day.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Anjithakj എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |