Jump to content

താൾ:MalProverbs 1902.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
83

1688 നാലാൾപറഞ്ഞാൽ നാടുംവഴങ്ങണം-

1689 നാലുക്കൊപ്പംവേണംതാനുംനാഴിക്കൊരുകോപ്പുമില്ല-

1690 നാലുതമ്പിദൈവം-

1691 നാലുതലചേരും, നാലു മുലചേരുകയില്ല-

1692 നാല്പതൂദിവസം കട്ടാൽ ഉമ്മറപ്പടിയും വിളിച്ചുപറയും-

1693 നാളെനാളെതിനീളേതി നീളെനീളെപുന:​പുന:

1694 നാളെനാളെ നീളെനീളെ-

1695 നാഴിപ്പൊന്നുകൊടുത്താലും മൂളിപ്പെണ്ണു എനിക്കുവേണാ-

1696 നാഴിആഴിയിൽമുക്കിയാലും നാഴിനാഴിതന്നെ-

1697 നീട്ടിയോന്റെതലക്കു വടി-

1698 നിടുവാൾപോയാൽ കൊടുവാൾനിടുവാൾ-

1699 നി(നെ)ടുമ്പനപോയാൽ കുറുമ്പന നെടുമ്പന-

1700 നിത്യക്കറിയുടെ നാമ്പുനുള്ളരുതു-

1701 നിത്യത്തൊഴിലഭ്യാസം-

1702 നിത്യാഭ്യാസിആനയെ എടുക്കും-

1703 നിത്യംകാണുന്നകോഴി നിറംപിഴെക്കും-

1704 നിന്ന കുന്നു കുഴിക്കല്ല-

1705 നിന്റെകെട്ടും എന്റെകൊത്തും സൂക്ഷിച്ചൊ-

1706 നിന്റെവയറു ചാലിയന്റെപയിമ്പപോലെ-

1707 നിന്റെവായികണ്ടാൽ വെളുത്തേടന്റെ അറതുറന്ന പോലെ-

1708 നിറക്കുടം തുളുമ്പുകയില്ല, അരക്കുടംതുളുമ്പും-


1691 നാലുതല=four men ;നാലു മുല=Two women ,Two cats and a mouse,two wives in one house,two dogs and a bone,never agree in one ,(2) Two of a trade seldom agree

1692 Cf. Secrets are never long lived,(2)Murder will out

1693/1694 By the street of "Bye and Bye" one arrives at the house of "Never," (2) Tomorrow comes never, (3) What may be done at any time will be done at no time, (4) 'Bye and Bye' is easily said, (5) Procrustination is the thief of time.

1702 Cf. Practice makes perfect.

1706 പയിമ്പ=Bag.

1708 Cf. Shallow waters make most din, (2) Shallow brooks are noisy, (3) Empty vessels make the greatest sound,(4) Deep rivers move in silence.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രമ എൽ എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/92&oldid=163357" എന്ന താളിൽനിന്ന് ശേഖരിച്ചത്