താൾ:MalProverbs 1902.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
82

1665 നായിന്റെവാൽ ഓടക്കുഴലിലിട്ടുവലിച്ചാലും നേരെയാകയില്ല-

1666 നായിപത്തുപെറ്റിട്ടുംഫലമില്ല, പശു ഒന്നുപോറ്റാലുംമതി-

1667 നായുടെവാൽ കുഴലിലിട്ടാൽ നിവരുമൊ-

1668 നായെ പേടിച്ചോടീട്ടു നരിയുടെ വായിൽ-

1669 നായ്ക്കറിയാമൊ നല്ലതു-

1670 നായ്ക്കാഷ്ടത്തിനുണ്ടൊ ഇളന്തലയും മുതുതലയും-

1671 നായ്ക്കാഷ്ടത്തിനു ധൂപംകാട്ടൊല്ല-

1672 നായ്ക്കാഷ്ടത്തിനു മേൽകാഷ്ടം ഉണ്ടെങ്കിൽ നായ്ക്കാഷ്ടവും

വിലക്കുപോകും-

1673 നായ്ക്കു നറുനൈ തങ്ങുമൊ-

1674 നായ്ക്കു പൊതിയൻതേങ്ങാ കിട്ടിയപോലെ-

1675 നായ്ക്കു മീശവളർന്നാലുണ്ടൊ അമ്പട്ടനുകാര്യം-

1676 നായ്ക്കൊരുവേലയുമില്ല, നിന്നുപെടുപ്പാൻ നേരവുമില്ല-

1677 നായ്ക്കോലം കെട്ടിയാൽപിന്നെ കരക്കെല്ലുള്ളു-

1678 നായ്ക്കണ (ഞാങ്ങണ) എങ്കിലും നാലുകൂട്ടികെട്ടിയാൽ ബലംതന്നെ-

1679 നാരദനെപോലെ-

1680 നാരും കോലും ഉണ്ടെങ്കിൽ ആകാശത്തോളം വെച്ചുകെട്ടരുതൊ-

1681 നാരേൽകെട്ടി കോലേൽവീശി-

1682 നാറിയോനെപേറിയാൽ (ചുമന്നാൽ) പേറിയോനെ (ചുമന്നോനെ) നാറും-

1683 നാറ്റവും മണവും അറിയാത്തവൻ-

1684 നാറ്റാൻകൊടുത്താൽ നക്കരുതു-

1685 നാലാംകുരുന്തല നഷ്ടം-

1686 നാലാമത്തെ ആണു നാടുപിടിക്കും-

1687 നാലാമത്തെപെണ്ണു നടപൊളിക്കും-


1658 Cf. Out of the frying pain into the fire, (2) The thrush, avoiding the

trap, fell into bird-lime.

1676 Cf. Idle folks have the least leisure.

1678 Cf. Union is strength.

1683 A dunce.

1684 നാറ്റാൻ = To smell.

1686,1687 നാലാമത്തെ = Born as fourth child.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/91&oldid=163356" എന്ന താളിൽനിന്ന് ശേഖരിച്ചത്