താൾ:MalProverbs 1902.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
84

1709 നിറഞ്ഞവയറിനു ചെവികേൾക്കയില്ല-

1710 നിറയപുറപ്പെട്ടാലും ഒരുവശം ചരിഞ്ഞുകിടക്കണം-

1711 നിർമ്മാണരാജ്യത്തു കോണകക്കാരൻ ഭ്രാന്തൻ-

1712 നിലത്തുവെച്ചെ മുഖത്തുനോക്കാവു-

1713 നിലമറിഞ്ഞു വിത്തുവിതയ്ക്കണം-

1714 നിലാവുകണ്ട നായി വെള്ളംകുടിക്കുംപോലെ-

1715 നിലാവുണ്ടെന്നുവെച്ചു വെളുപ്പോളം കക്കരുതു-

1716 നിലാവുദിക്കൊളവും പന്നിനിൽക്കുമൊ-

1717 നിലെക്കുനിന്നാൽ മലെക്കുസമം-

1718 നിലെക്കുനിന്നാൽ വിലെക്കുപോകും-

1719 നിഴൽ (നില ) മറന്നു കളിക്കരുത്-

1720 നിഴലിനെകണ്ടിട്ടു മണ്ണിന്നടിച്ചാൽ കൈവേദനപ്പെടുകയല്ലാതെ ഫലം ഉണ്ടൊ-

1721 നീചരിൽചെയ്യുന്ന ഉപകാരം നീറ്റിലെ വരപോലെ-

1722 നീണ്ടനാവിനു കുറിയആയുസ്സ്-

1723 നീന്താൻ തുനിഞ്ഞാൽ ആഴം അറിയണമോ-

1724 നീന്താമാട്ടിനെ വെള്ളംകൊണ്ടുപോകും-

1725 നീരായാലും മോരെ പേയായാലും തായെ-

1726 നീരൊലി (നീരോശ ) കെട്ടു ചെരിപ്പഴിക്കണമോ-

1727 നീർക്കോലിയും മതി അത്താഴംമുടക്കാൻ-

1728 നീർനിന്നെടത്തോളം ചളി ( ചേർ ) കെട്ടും-

1729 നീറാലിയിൽ ആറുകാൽ ആകാ-

1730 നീറ്റിൽ അടിച്ചാൽ കോലെമുറിയും-

1731 നുണക്കാതെ ഇറക്കികൂടാ, ഇണങ്ങാതെ പിണങ്ങിക്കൂടാ-

1732 നുര വാരിപ്പിടിച്ചപോലെ-

1733 നുള്ളിഎടുക്കുന്നെടത്തു കുഴി, നുള്ളിവെക്കുന്നെടത്തു കുന്നു-

1734 നൂറ്റിനു മേലൂറ്റു-


1711 നിർമ്മാണം = Naked, Cf. A common blot is held no stain, (2) If all the world were ugly deformity would be no monster, (3) When at Rome do as the Romans do.

1712 When offering presents.

1717 Cf. Sit in your place and none can make you rise.

1718 Cf. A dear ship stands long in the haven.

1725 തായി = Mother

1729 നീറാലി = A room for cooking, for beggars &c.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Anilg.it എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/93&oldid=163358" എന്ന താളിൽനിന്ന് ശേഖരിച്ചത്