1614 നട്ടപ്പോഴും ഒരു കൊട്ട, പറിച്ചപ്പോഴും ഒരു കൊട്ട-
1615 നട്ടുനനെക്കയും നനെച്ചു പറിക്കയും-
1616 നട്ടുതിന്നുന്നതിലും നന്നു ചുട്ടു തിന്നുകയാണൊ-
1617 നദിഒഴുകിയാൽ കടലിലൊളം-
1618 നനച്ചെറങ്ങിയാൽ കുളിച്ചു കയറും-
1619 നനെച്ചു വീശിയാൽ ചുറ്റും തെറിക്കും-
1620 നനെച്ചിറങ്ങിയാൽ പിന്നെ ചെരിച്ചു കേററാറുണ്ടൊ-
1621 നനെഞ്ഞ കിഴവി വന്നാൽ ഇരുന്ന വിറകിനു ചേതം-
1622 നനെഞ്ഞവനു ഈറൻ ഇല്ല, തുനിഞ്ഞവനു ദുഃഖം ഇല്ലാ-
1623 നനെഞ്ഞിടം തന്നെ കുഴിച്ചാലോ-
1624 നന്നമ്പറ വെറ്റില, തുളുനാടൻ അടക്ക, അറപ്പുഴ ചുണ്ണാമ്പു, യാഴ്വാണം (ചാപ്പാണം) പുകയില-
1625 നമ്പി, തുമ്പി, പെരിച്ചാഴി, പട്ടരും, പൊതുവാൾ തഥാ, ഇവർഐവരും ഉള്ളെടം ദൈവമില്ലെന്നുനിർണ്ണയം-
1626 നംപൂരിക്കെന്തിന്നുണ്ടവല-
1627 നമ്പോലന്റെ അമ്മ കിണറ്റിൽ പോയപോലെ-
1628 നയശാലിയായാൽ ജയശാലിയാകും-
1629 നരകത്തിൽ കരുണയില്ല, സ്വൎഗ്ഗത്തിൽ മരണം ഇല്ല-
1630 നരിക്കുണ്ടൊ പശുക്കുല-
1631 നരി നരച്ചാലും കടിക്കും-
1632 നരി നുണെക്കുംപോലെ-
1633 നരി പെറ്റമടയിൽ കുറുക്കൻ പെറുമൊ-
1634 നരിയിൻകയ്യിൽ കടച്ചിയെ പോറ്റുവാൻ കൊടുത്തപോലെ-
1635 നരിവാലുകൊണ്ടൊ കടലാഴം പാർപ്പു-
1636 നല്ലകാലത്തെ ഗുണംവരോള്ളൂ തംപ്രാനെ(എന്നുകാക്കാലൻപറാഞ്ഞപോലെ)
1637 നല്ലതലക്കു നൂറു കയ്യുണ്ടു-
1638 നല്ലമരത്തേൽ മ്രാൽചുറ്റിയതുപോലെ-
1624 Cf. Dumnow-bacon and Doncaster-daggers; Monmouth-caps and Leicester-wool, Derby-ale and London-beer.
1628 Cf. Command yourself and you may command the world, (2) Victory is gained by caution.
1631 Cf. Though the wolf may lose his teeth, he never loses his inclinations.
1633 മട=Den.
1634 Cf. An open door will tempt a saint.
1638 മ്രാൽ=Ficus excelsa.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Kavya Manohar എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |