1639. നല്ലമരുന്നു കൈക്കും-
1640. നല്ലമാടെങ്കിൽ തന്നൂരിൽതന്നെ വിലപോകും-
1641. നാക്കുള്ളവൻ കഴുവേറുകയില്ല-
1642. നാടില്ലാത്തവൻ ആനവളർത്തരുതു-
1643. നാടുവിട്ടരാജാവും ഊർവിട്ടപട്ടിയും ഒരുപോലെ-
1644. നാടെനിക്കു, നഗരമെനിക്കു, പകലെനിക്കുവെളിവില്ല-
1645. നാടൊക്കെ ഇനിക്കുള്ളതു, പകലെങ്ങും ഇറങ്ങിക്കൂട-
1646. നാടോടുമ്പോൾ നടുവെ (ഓടണം)-
1647. നാട്ടാൽപാതി കോട്ടായി ഇല്ലാ-
1648. നാട്ടിലെ വലിയോർപിടിച്ചാൽ അരുതെന്നു പാടുണ്ടൊ-
1649. നാണമില്ലാത്തവന്റെ ആസനത്തിലൊരാലു കിളുത്താൽ അതുമൊരുതണലു-
1650. നാണിക്കുണ്ടൊ വിദ്യയുണ്ടാവു-
1651. നാണംകെട്ടവനെ കോലം (ഭൂതം) കെട്ടിക്കൂട-
1652. നാഥനില്ലാത്ത കളരിപോലെ-
1653. നാഥനില്ലാത്തനിലത്തു പട ആകാ-
1654. നാഥനില്ലാപ്പട നായ്പട-
1655. നാന്തല ഇല്ല കോന്തല ഇല്ല-
1656. നായകംപറിച്ച പതക്കൻപോലെ-
1657. നായർക്കു കണ്ടംകൃഷിയുണ്ടെങ്കിൽ അച്ചിക്കു പൊലികടവും ഉണ്ടു-
1658. നായാട്ടുനായ്ക്കൾ തമ്മിൽകടിച്ചാൽ പന്നി കുന്നുകയറും-
1659. നായായിപിറക്കിലും തറവാട്ടിൽപിറക്കണം-
1660. നായികുരച്ചാലാകാശം വീഴുമൊ-
1661. നായി കൊല്ലത്തിനുപോയപോലെ-
1662. നായിനടന്നാൽ കാര്യവുമില്ല, നായ്ക്കിരിപ്പാൻ നേരവുമില്ല-
1663. നായി നടുക്കടലിൽചെന്നാലും നക്കീട്ടെകുടിക്കൂ-
1664. നായിനെകാണുമ്പോൾ കല്ലുകാണുകയില്ല, കല്ലുകാണുമ്പോൾ നായിനെ കാണുകയില്ല.
1655. നാന്തല = Eloquence; കോന്തല = Corner of cloth used as purse.
1656. നായകം = Central gem.
1657. നായർ = Husband; അച്ചി = Wife, Cf. Men get wealth and women keep it.
1659. Cf. Birth is much but breeding is more.
1663. Habit is second nature.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |