1593 ദൈവം ഉള്ള നാൾ മറക്കുമൊ-
1594 ദെവരുടെ ആന, കാട്ടിലെ മരം, വലിയെടാ വലി-
1595 ദൈവം തുണയുള്ളപ്പോൾ പലരും തുണയുണ്ട്-
1596 ധനത്തിനു വേലി ധർമ്മം തന്നെ-
1597 ധനമില്ലാത്ത പുരുഷനും മണമില്ലാത്ത പുഷ്പവും ശരി-
1598 ധനാശി പാടിപ്പൊയി-
1599 ധർമ്മടം പിടിച്ചതു കോയ അറിഞ്ഞില്ല-
1600 ധർമ്മദൈവവും തലമുടിയും തനിക്കുനാശം-
1601 ധർമ്മം വെടിഞ്ഞാൽ കർമ്മം മുടങ്ങും-
1602 ധൃപം കാട്ടിയാലും പാപം പോകാ-
1603 ധൃതികൊള്ളാം ഈച്ചയെ പിടിപ്പാൻ-
1604 ധ്യാനമില്ലാഞ്ഞാലും മൗനം വേണം-
1605 നക്കുന്ന നായിക്കു സ്വയംഭൂവും പ്രതിഷ്ഠയും ഭെദമുണ്ടൊ-
1606 നഗരത്തിൽ ഇരുമ്പാലും നരകഭയം വിടാ-
1607 നഞ്ചുവേണമൊ നാനാഴി-
1608 നഞ്ഞേറ്റമീൻപോലെ-
1609 നടക്കുമ്പോൾ രണ്ടു ഏറെവെട്ടിയാൽ കിടക്കുമ്പോൾ രണ്ടു ഏറെ വലിക്കാം-
1610 നടന്നകന്നാൽ ഇടറും, ഇരുന്നകാൽ ഇടറുകയില്ല-
1611 നടന്നുകെട്ട വൈദ്യനും ഇരുന്നുകെട്ട വേശ്യയും ഇല്ല-
1612 നടന്നുവന്നു നടന്നോനും നടന്നുവന്നു കിടന്നോനും ചികിത്സവേണ്ടാ-
1613 നടപ്പാൻ മടിച്ചിട്ടു ചിറ്റപ്പൻ വീട്ടിൽനിന്നു പെണ്ണുകെട്ടിയതുപോലെ-
1597 Cf. A little purse is a heavy curse, (2) Wrinkled purses make wrinkled faces.
1598 Cf. The tale is over.
1600 ധർമ്മദൈവം=Household God (white elephant).
1603 Cf. Nothing to be done in haste but gripping of fleas, (The malayalam proverb is only a translation).
1612 One will not ill and the other will not recover if he fall ill.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Reshmimraj എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |