1570 തോക്കുന്നതിനു കൂറ്റാൻവേണ്ടാ-
1571 തോട്ടം തോറും വാള (വാഴ), ദേശംതോറും ഭാഷ-
1572 തോണികഴിഞ്ഞാൽ തുഴകൊണ്ടു-
1573 തോണിമറിഞ്ഞാൽ പുറംനല്ലു-
1574 തോണിയിൽകടന്നുപാഞ്ഞാൽ കരകാണുകയില്ല (കരെക്കണകയില്ല)
1575 തോണിയിൽനിന്നു പാഞ്ഞാൽ കൊമ്പത്തോളം-
1576 തോണിയുടെ നടുവിൽനിന്നു തുഴയുമ്പോലെ-
1577 തോണിയുരുളും തുഴയറിയാഞ്ഞാൽ-
1578 തോളിൽഇരുന്നു ചെവിതിന്നരുതു-
1579 തോറ്റപുറത്തു പടയില്ല-
1580 ദർഭെ, കുശെ, ഞാങ്ങണ, മുട്ടിയപക്ഷംവയ്ക്കൊലെ-
1581 ദശമാതാ ഹരീതകീ-
1582 ദശയറുതി മരണം, വാവറുതി ഗ്രഹണം-
1583 ദാനംകിട്ടിയ പശുവിന്റെവായിൽ പല്ലുണ്ടൊഎന്നു നോക്കരുതു-
1584 ദിവ്യനെന്നാകിലും ഭാഗ്യനെന്നാകിലും ദ്രവ്യമില്ലായ്കയിൽ തരംകെടുംനിശ്ചയം-
1585 ദുഗ്ദ്ധം ആകിലും കൈക്കും ദുഷ്ടർ നൽകിയാൽ-
1586 ദുർജ്ജനസംസർഗ്ഗത്താൽ സജ്ജനംകെടും-
1587 ദുഷ്ടരെ കണ്ടാൽ ദൂരെദൂരെ-
1588 ദുഷ്ടുകിടക്കെ വരട്ടുംവൃണം പൊട്ടുംപിന്നയും തിട്ടംതന്നെ-
1589 ദുർബലനു രാജാബലം, ബാലർക്കു കരച്ചൽ ബലം-
1590 ദൂരത്തെ ബന്ധുവെക്കാൾ അരികത്തെ ശത്രുനല്ലു-
1591 ദൂരത്തെവഴിക്കു നേരത്തെപോകണം-
1592 ദൂരംവിട്ടാൽ ഖേദംവിട്ടു-
1570 കൂറ്റാൻ= Friend.
1571 Cf. So many countries, so many customs.
1583 Cf. Do not look a gift horse in the mouth.
1585 ദുഗ്ദ്ധം= Milk.
1586 Cf. Evil communications corrupt good manners.
1591 Cf. A lame traveller should get out betimes.
1592 Cf. Out of sight, out of mind.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Reshmimraj എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |