താൾ:MalProverbs 1902.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
77

1549. തെങ്ങുള്ള വളപ്പിലെ തേങ്ങാകൊണ്ടു പൊയ്ക്കൂടെ-

1550. തെങ്ങിനും കവുങ്ങിനും ഒരുതളെപ്പു തന്നെയൊ-

1551. തെണ്ടിതിന്നാൽ വഴിപറയണ്ടാ-

1552. തെറിക്കുത്തരം മേത്തരം പത്തലു്-

1553. തെളിച്ചതിലെ നടക്കാഞ്ഞാൽ നടന്നതിലെ തെളിക്ക-

1554. തേക്കുതടിക്കും തെമ്മാടിക്കും എവിടെയും കിടക്കാം-

1555. തേങ്ങാ ഉണങ്ങിയാൽ പിണ്ണാക്ക, എള്ളുണങ്ങിയാൽ എണ്ണ-

1556. തേങ്ങാ ചോരുന്നതു കാണുകയില്ല, എള്ളു ചോരുന്നതുകാണും-

1557. തേങ്ങാ പത്തരച്ചാലും താളല്ലെ കറി-

1558. തേങ്ങാപ്പിണ്ണാക്കിനു പ്രിയംവലിപ്പിക്കെണ്ടാ-

1559. തേങ്ങാവെച്ചു തഴുകിയതുപോലെ-

1560. തേപ്പന പിഴുതുവരുമൊ, കല്പന കഴുതുവരുമൊ-

1561. തേവർ ഇരിക്കെ വെലിക്കല്ലിനെ തൊഴെണ്ടാ-

1562. തേവർ ഉണ്ടെങ്കിൽ തേക്കിലയും ഉണ്ണും-

1563. തേവിയാൻ കടിച്ചാലും അന്തിക്കത്തെ ചോറുമുട്ടും-

1564. തേറിയോനെ മാറല്ല, മാറിയോനെ തേറല്ല-

1565. തൊട്ടാലൊട്ടി ചവിട്ടിത്തേച്ചപോലെ-

1566. തൊട്ടാവാടി നട്ടുവളർത്തണമൊ-

1567. തൊട്ടിലിൽശീലം ചുടയിലെ മാറു-

1568. തൊമ്മനു തൊപ്പിപ്പാളപോയി, ചാണ്ടിക്കു കഴുക്കോൽ പോയി, മുതലാളിക്കു പണമടിശ്ശീലപോയി-

1569. തൊമ്മനയയുമ്പൊൾ ചാണ്ടിമുറുകും, ചാണ്ടിയയയുമ്പൊൾ തൊമ്മൻ മുറുകും-


1552. Cf. He that strikes with his tongue must ward with his head, (2) When the demand is a jest, the fittest answer is a scoff, (3) A whip for a fool and a rod for a school are always in good season.

1553. Cf. If mountain will not come to Mahomet, Mahomet will go to the mountain, (2) If the child cries, let the mother hush it, and if it will not be hushed, she must let it cry.

1554. തെമ്മാടി = Scoundrel.

1556. Cf. Penny wise and pound foolish.

1563. തെവിയാൻ = നീർക്കോലി.

1565. തൊട്ടാലൊട്ടി = ചെവിപ്പാമ്പു.

1569. When Peter is in, Paul is out.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/86&oldid=163350" എന്ന താളിൽനിന്ന് ശേഖരിച്ചത്