Jump to content

താൾ:MalProverbs 1902.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
76

1529 തീയും നുണയും കുറച്ഛുമതി-

1530 തീയെന്നു പറഞ്ഞാൽ നാക്കുവേകുമോ (പൊള്ലിപോയൊ)-

1531 തീയെടുത്താൽപൊള്ളാതിരികുമോ-

1532 തുഞ്ചൊൻപുച്ച കെട്ടിഉഴുതപൊലെ-

1533 തുടങ്ങല്ലമുമ്പെ അതാവതോളം, തുടങ്ങിയാൽ പിന്നതു കൈവിടല്ല-

1534 തുടുപ്പെടുത്തൊളിച്ചാൽ കല്യാണം മുടങ്ങും-

1535 തുണയില്ലാത്തവർക്ക് ദൈവം തുണ-

1536 തുലാപത്ത് കഴിഞ്ഞാൽ പിലാപ്പൊത്തിലും പാർക്കാം-

1537 തുലാവർഷംകണ്ടു ഓടിയവനുമില്ല, കാലവർഷംകണ്ടു ഇരുന്നവനുമില്ല-

1538 തുള്ളക്കാരനെ എല്ലാവരും അറിയും, തുള്ളക്കാരൻ ആരെയും അറികയില്ല-

1539 തുള്ളികണ്ടുതുടച്ചേ തുടം കൊണ്ടുതേകൂ-

1540 തുള്ളിതുടചേ തുടമാകൂ-

1541 തുകുമ്പൊൾ പെറുക്കണം-

1542 തൂണുംചാരിയിരിക്കുന്നവനു പയിറ്റാമെന്നൊരു മോഹം തോന്നും-

1543 തൂറാത്തവൻ തൂറിയാൽ തീട്ടംകൊണ്ടാറാട്ടം-

1544 തൂറാൻമുട്ടുമ്പോൾ ആസനം അന്വേഷിക്ക-

1545 തുറിയോനെ പേറിയാൽപേറിയോനെയും നാറും-

1546 തെക്കുംവടക്കും അറിയാത്തവൻ-

1547 തെക്കോട്ടു പോയ കാറുപോലെ, വടക്കോട്ട് പോയാ ആളെ പോലെ-

1548 തെക്കോട്ടുപോയ മഴയും, വടകോട്ടുപോയ ബ്രാഹ്മണനും, കിഴക്കോട്ടുപോയ പശുവും, പടിഞ്ഞാട്ടു പോയ നായയും തിരികെ വരികയില്ല-


1529 Cf. A small spark makes a great fire. 1534 തുടപ്പ=Ladle, stirrer. 1535 God aims the harmless, (2) God tempers the wind to the shorn lamb. 1538 Cf. More know Tom Fool than Tom Fool knows. 1542 പയിറ്റുക=Practice, Cf. Every man is a pilot in a calm sea, (2) Those who do nothing fancy themselves capable of doing every thing. 1544 Cf. Have not the cloak to make when it begins to rain. 1545 Cf. He that lies down with dogs must expect to rise with fleas, (2) He that handles pitch shall foul his fingers.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Juditstmarys എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/85&oldid=163349" എന്ന താളിൽനിന്ന് ശേഖരിച്ചത്