1502 താരം അറിയാതെ പൂരം കൊള്ളാമൊ -
1503 താരം കൊണ്ടുരുട്ടിയാൽ ഓടം കൊണ്ടുരുട്ടും -
1504 താററ്റ തുണി പോലെ
1505 താളിന്നുപ്പില്ല എന്നും താലിക്കു മുത്തില്ല എന്നും -
1506 താഴത്തുവീട്ടിൽ വന്ന വെള്ളിയാഴ്ച മേലേവീട്ടിലും-
1507 താഴിരിക്കെ പടിയോടുമുട്ടല്ല-
1508 താഴെ കൊയ്തവൻ ഏറെ ചുമക്കണം-
1509 തിണ്ടിന്മേൽ നിന്ന് തെറി പറയരുതു-
1510 തിന്നവായും കൊന്നവായും അടങ്ങുകയില്ല-
1511 തിന്നുതിന്നു പന്നിയായി-
1512 തിന്നുമ്പോൾ പന്നിക്കു ചെവി കേൾക്കുകയില്ല-
1513 തിരക്കുള്ള ചോദ്യത്തിനു സമയംപോലെ മറുപടി-
1514 തിര അടങ്ങി കുളിക്കാമൊ-
1515 തിരനീക്കി കടലാടാൻ കഴിയുമൊ-
1516 തിരുവായ്ക്കെതിർവായില്ല -
1517 തിരുവോണത്തിനില്ലാത്തതു തീക്കൊള്ളിക്കൊ -
1518 തീകൊണ്ടു പുരവെന്താലും തീ കൂടാതെകഴിക്കാമോ-
1519 തീക്കട്ട ഉറുമ്പരിക്കാൻ കാലമായൊ-
1520 തീക്കട്ട കഴുകിയാൽ കരിക്കട്ട-
1521 തീക്കനൽ അരിക്കുന്ന ഉറുമ്പു കരിക്കട്ട വെച്ചെക്കുമൊ-
1522 തീക്കൊള്ളികൊണ്ടു അടികൊണ്ട പൂച്ച മിന്നാമിനുങ്ങിയെ കാണുമ്പോൾ പേടിക്കും
1523 തീക്കൊള്ളിമെലെ മീറു കളിക്കുമ്പോലെ-
1524 തീട്ടം കൊണ്ടു കോട്ട കെട്ടിയാൽ നായുരുട്ടിയിട്ടു തിന്നും-
1525 തീണ്ടലും തിരിയും ഇല്ലാത്തവൻ-
1526 തീണ്ടിയൊർക്കു മോർപ്പാള കളയരുതൊ-
1527 തീ പിടിക്കുമ്പോൾ കുളം കുഴിക്കാൻ പോകയൊ-
1528 തീയിൽ കുരുത്തതു (മുളെച്ചതു) വെയിലത്തു വാടുമൊ
1502 താരം= coin
1514-1515 Cf. He that will not sail till all dangers are over, will never put to sea.
1509 തെറി =abuse
1522 Cf. A scalded dog fears cold water, (2) A burnt child dreads the fire.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Fotokannan എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |