Jump to content

താൾ:MalProverbs 1902.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
73

1450 തല വലിയവന്നു പൊത്തിൽ പൊയ്ക്കൂടാ-

1460 തൽക്കാലവും സദൃശവും ഒരുപോലെ.

1461 തല്ലുകൊള്ളുവാൻ ചെണ്ട, പണം വാങ്ങുവാൻ മാരാർ-

1462 തല്ലുന്ന കയ്യേ തഴുകത്തുള്ളൂ-

1463 തവള തുടിച്ചാൽ വെള്ളം പൊങ്ങുമോ-

1464 തവളെ പിടിച്ചു ഗണപതിക്കു വച്ചാലോ?

1465 തവിടുകട്ടു കഴുവേറാൻ പോയി

1466 തവിടു തിന്നുമ്പോൾ കുഴൽ വിളിക്കരുത്.

1467 തവിടുതിന്നുന്നെങ്കിലും താളമുണ്ടായിരിക്കണം.

1468 തവിടു തിന്നൂലും തകൃതി കളയരുത്.

1469 തവിടുള്ളപ്പോൾ ശർക്കരയില്ല, ശർക്കരയുള്ളപ്പോൾ തവിടില്ല.

1470 തളപ്പിട്ട കാലിന്മേൽ ചെരുപ്പിട്ടാൽ എങ്ങനെയാണ്-

1471 തളികയിലുണ്ടാലും തേക്കും-

1472 തള്ളക്കോഴി ചവുട്ടീട്ട് കുഞ്ഞൻകോഴി ചാകയില്ല.

1473 തള്ള ചവുട്ടിയാൽ പിള്ളയ്ക്കു കേടില്ല.

1474 തള്ള ചൊല്ലാ വാവൽ കിഴുക്കനാം ജാതി.

1475 തള്ള തടിവഴിയെങ്കിൽ പിള്ള എലച്ചിൽ വഴി.

1476 തള്ള വഴി പിള്ള, താണവഴി വെള്ളം.

1477 തള്ളയ്ക്കുചുടുമ്പോൾ കുട്ടിയെ ഇട്ടു ചവിട്ടും (അച്ചിക്കുപൊള്ളുന്നേരം കുട്ടിയെ

പിടിച്ചു ചന്തിക്കു വയ്ക്കും)

1478 തള്ളേ നോക്കി പിള്ളേ വാങ്ങണം-

1479 താങ്ങോർ ഉണ്ടെങ്കിൽ തളർച്ചയുമുണ്ട്.

1480 താടിക്കുമ്മ കഴുത്തിനു കത്തി.


1461 cf The blood of the soldier makes the glory of the general

1465 Great fuss about a trifle

1468 തകൃതി Magnificent manner

1471 This has two meanings ഉണ്ടാലും തേക്കും(തികട്ടും)and ഉണ്ടു ആലും തേക്കും 1472/1473 Cf. The kick of the dam hurts not the colt.

1474 വാവൽ=Bat.

1475/1476 Cf. If the mother has never been in the oven, she would.not

have looked for her daughter there.

1477 അച്ചി=Mother.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ ജലജ പുഴങ്കര എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/82&oldid=163346" എന്ന താളിൽനിന്ന് ശേഖരിച്ചത്