Jump to content

താൾ:MalProverbs 1902.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
72

1437 തന്നേയിട്ടാൽ കൊയ്യാൽഇല്ല-

1438 തന്നോടു ചോദിച്ചേ താനൊന്നു ചൊല്ലാവു.

1439 തന്മേലുണ്ടെങ്കിലെ തമ്മട്ടിൽവീഴൂ-

1440 തന്മേൽ കാച്ചതു മുരട്ടിൽ വീഴും-

1441 തൻറെ ഒരുമുറം വെച്ചിട്ടു ആരാന്റെ അരമുറം പറയരുതു-

1442 തൻറെ കണ്ണിൽ കോലിരിക്കെ ആരാൻറെ കണ്ണിലെ കരടെടുക്കുന്നതെങ്ങിനെ?

1443 തൻറെ കയ്യെ തലക്കു വെച്ചുകൂടു-

1444 തൻറെ മീടംകാഞ്ഞിട്ടു ആരാൻറെ കണ്ണാടി പൊളിക്കരുതു-

1445 തന്റെയമ്മക്കു തവിടിടിക്കത്തില്ല, ആരാൻറെയമ്മക്കു ഇരുമ്പിടിക്കും-

1446 തപ്പിക്കണ്ടു വീശാറുണ്ടോ-

1447 തപ്പു കാച്ചിയും തണങ്ങു പെറുക്കിയും കിടക്കെയുള്ളൂ-

1448 തരമറിഞ്ഞു ചങ്ങാത്തമേറണം-

1449 തരമെന്നുവെച്ചു വെളുക്കുവോളം കക്കാറുണ്ടോ-

1450 തരംവന്നാൽ നെല്ലുകിട്ടും, കരംവന്നാൽ അവർകെട്ടും-

1451 തല മയങ്ങിയാൽ സർവ്വവും മയങ്ങി-

1452 തല മറന്നു എണ്ണ തേക്കരുതു-

1453 തലമുടിയുണ്ടെങ്കിൽ ചായിച്ചും ചരിച്ചും കെട്ടാം-

1454 തലമുടിയുള്ളവർക്കു രണ്ടുപുറവും തിരിച്ചുകെട്ടാം-

1455 തലയിണ മാറിയാൽ തലക്കേടു പൊറുക്കുമൊ-

1456 തലയില്ലാത്തവനു തൊപ്പി എന്തിനു-

1457 തലയുണ്ടെങ്കിൽ നാലുവാക്കിനും കെട്ടാം-

1458 തലയുള്ളന്നും മൂക്കിലെവെള്ളം വറ്റുകയില്ല-


1437 കൊയ്യാൽ = Hire in kind.

1441 Cf. The pot calls the kettle black, (2) The shovel mocks the poker.

1442 Vide Matt. VII. 3.

1444 മീടു = Face.

1445 Said of daughters, Cf. My son's my son till he hath got him a wife, but

my daughter's my daughter all the days of her life.

1446 വീശുക = Cast a net.

1448 Cf. If you trust before you try, you may repent before you die, (2)

Prove a friend before you seek him, (3)Keep good men's company
and you shall be of the number (4) Tell one with whom thou goest
and I will tell thee what thou doest.






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Maria antony m എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/81&oldid=163345" എന്ന താളിൽനിന്ന് ശേഖരിച്ചത്