Jump to content

താൾ:MalProverbs 1902.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
71

1481 താടി നീട്ടിയാൽ സന്ന്യാസി ആകുമൊ-

1482 താടിയുള്ളോനെ പേടിയുള്ളു-

1482 താണകണ്ടത്തിൽ എഴുന്നവിള-

1483 താണനിലത്തേ നീരോടൂ(നീരൊഴുകൂ);അതിനേദൈവം തുണചെയ്യൂ-

1484 താണപുറത്തേ വെള്ളം നിൽക്കൂ-

1485 താണവാതിൽ കുനിഞ്ഞു കടക്കണം-

1486 താൻ ആകാഞ്ഞാൽ കോണത്തിരിക്ക;പല്ലാകാഞ്ഞാൽ മെല്ലെച്ചിരിക്ക. (താൻ ഒട്ടെളുതായാൽ കോണത്തിരിക്കണം, പല്ലൊട്ടെളുതായാൽ മെല്ലെ ചവയ്ക്കണം-)

1487 താൻ ഇരിക്കേണ്ടിടത്തു താൻ ഇരിക്കാഞ്ഞാൽ അവിടെ പിന്നെ നായിരിക്കും-

1488 താനുണ്ണാത്തേവർ വരംകൊടുക്കുമൊ-

1489 താനുണ്ടേ തൻറെ വയറു നിറയൂ-

1490 താൻ ചത്തു മീൻപിടിച്ചാൽ ആർക്കുകൂട്ടാൻ-

1491 താൻ ചെന്നാൽ മോർ കിട്ടാത്തെടത്തുനീന്നൊ ആളെ അയച്ചാൽ പാൽ കിട്ടുന്നു-

1492 താൻ ചെല്ലാകൂലി വട്ടിപ്പുറത്തു-

1493 താൻ ചെയ്ത പാപം തനിക്കു-

1494 താന്താൻ കഴിച്ചതിൽ താന്താൻ-

1495 താന്താൻ തേടിയതേ താന്താൻ നേടൂ-

1496 താന്താൻ പൊത്തിൽ തോന്തോം-

1497 താന്താന്റെ അഭിപ്രായം തെറ്റിപോകയില്ലാ-

1498 താന്തോന്നിക്കും മേന്തോന്നിക്കും പ്രതിയില്ലാ-

1499 താൻ നാഴി കറക്കയുമില്ല, മോരിനുവരുന്നവരെ കുത്തുകയും ചെയ്യും-

1500 താൻ നേടാപ്പൊന്നിനു മാറ്റില്ല-

1501 താൻപാതി ദൈവംപാതി-


1481 Cf. The habit does not make the priest, (2) Reynard is still Reynard though he put on a cowl, (3) It is not the cowl that makes the friar.

1494 Cf. Harm set, harm get, (2) The biter is sometimes bit, (3) He falls into the pit, who leads another into it, (4) Subtility set a trap and caught itself.

1501 Cf. God helps those who help them dear.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Maria antony m എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/83&oldid=163347" എന്ന താളിൽനിന്ന് ശേഖരിച്ചത്