1380 ചോമ്പിക്കു പഴവും തൊലിച്ചുകൊടുക്കണം-
1381 ചോറങ്ങും കൂറിങ്ങും-
1382 ചോറുംകൊണ്ടതാ കറിപോകുന്നു-
1383 ചോറുംവെച്ചു കൈമുട്ടുമ്പോൾ കാക്കച്ചിവരും
1384 ചോറുണ്ടാകുമ്പോൾ ചാറില്ല, ചാറുണ്ടാകുമ്പോൾ ചോറില്ല, രണ്ടും
- ഉണ്ടാകുമ്പോൾഞാനില്ല.
1385 ചോറിൽകിടക്കുന്ന കല്ലെടുത്തുമ്മാൻവയ്യ, ഗോപുരംകെട്ടാൻ കല്ലു
- ചുമക്കാം പോലും-
1386 ഛർദ്ദിക്കുംപിള്ള വർദ്ധിക്കും -
1387 ഛർദ്ദിച്ചാൽ ഭക്ഷിക്കരുതു-
1388 ഛിദ്രേഷ്വനർത്ഥം ബഹുലീഭവന്തി-
1389 ജനിച്ചാൽ മരിക്കാതിരിക്കയില്ല-
1390 ജലരേഖ പോലെ-
1391 ജളനെ വളരെ ആശ്രയിക്ക, ജന്മിയെ കൈവിടാതെയും ഇരിക്ക-
1392 ജാത്യാലുള്ളതു തൂത്താൽ പോകുമൊ-
1393 ജീരകത്താലിക്കു കുഴവെക്കുകയാണൊ-
1394 ജ്ഞാനി എല്ലായിടത്തും ജ്ഞാനി;രാജാവു രാജ്യത്തിൽ മാത്രം രാജാവു-
1380 Cf A lazy sheep thinks its own wool heavy ,(2) As lazy as Lutlain's
- dog that leaded his head against the wall to bark.
1381 കൂറ്=Share, love or partnership.
1388 Cf. Misfortenes never come single.
1389 Cf. Death defies the doctor, (2) Charon waits for all,
- (3) Man is mortal, (4) Death is deaf and hears no deminal,
- (5) Every door may be shut, but death's door.
1392 Cf. What is bred is the bone, cannot go out of flesh,
- (2) Crooked by nature is never made straight by education.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Seenatn എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |