താൾ:MalProverbs 1902.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
70

1395. ഞണ്ടു, മണ്ഡലി, കായൽ, വാഴ, കുടപ്പന, പെറ്റാൽശേഷിക്കയില്ല-

1396. ഞാനും മുതലേച്ചനുംകൂടി കാളയെപിടിച്ചെന്നു തവള-

1397. ഞെക്കിപഴുപ്പിച്ച പഴംപോലെ-

1398. ഞെരിഞ്ഞിൽമുള്ളുകൊണ്ടാലും കുനിഞ്ഞുതന്നെ എടുക്കണം.

1399. ഡില്ലിയിൽമീതെ ജഗഡില്ലി-

1400. തകൃതിപ്പലിശ തടവിന്നാകാ-

1401. തക്കം എങ്കിൽ തക്കം; അല്ലെങ്കിൽ വെക്കം-

1402. തക്കവർക്കു തക്കവണ്ണം പറകൊല്ല-

1403. തംകുലം വറട്ടി ധർമ്മം ചെയ്യരുതു-

1404. തഞ്ചത്തിനു വളംവേണ്ടാ; വളത്തിനു തഞ്ചംവേണ്ടാ-

1405. തടിച്ചാൽ പെടുക്കും, ചടച്ചാൽ കുരക്കും-

1406. തടിയെടുത്തവൻ വേട്ടക്കാറൻ-

1407. തടുപ്പാൻ ശക്തിയുള്ള കാലത്തു അറിവില്ല-

1408. തട്ടാൻ തൊട്ടാൽ പത്തിന്നെട്ടു (എട്ടാൽ ഒന്നു)-

1409. തട്ടാൻ പെങ്ങടെതും തട്ടും-

1410. തട്ടാനെ പിരടി പിടിച്ചുന്തിയപോലെ-

1411. തത്രപ്പെട്ടാൽ താടിയും മീശയും വരുമൊ-

1412. തനിക്കല്ലാത്തതു തുടങ്ങരുതു-

1413. തനിക്കിറങ്ങിയാൽ തനിക്കറിയാം-

1414. തനിക്കു ചുടുമ്പോൾ കുട്ടി അടിയിൽ-

1415. തനിക്കുതാനും പുരക്കു തൂണും-


1395. കായൽ = മുള. Bamboo.

1396. Cf. We hounds killed the hare, quoth the lap dog.

1399. ഡില്ലി = Delhi.

1400. തകൃതി = Boast. Cf. Boast is not a shield that will defend

1403. Cf. Charity begins at home but should not end there,

(2) Love thy neighbour but pull not down thy hedge,
(3) Our liberality must not exceed our ability.

1404. Cf. Lucky men need little counsel.

1405. Stout people get diabetes and lean people consumption.

1406. Cf. All are not hunters that blow the horn.

1409. തട്ടു = Take by stealth.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/79&oldid=163342" എന്ന താളിൽനിന്ന് ശേഖരിച്ചത്