1361 ചെറുപയർ മണിചെറുതൂ-
1362 ചെറുപ്പത്തിൽകട്ടാൽ ചെറുവിരൽ കൊത്തണം-
1363 ചെറുവിരൽ വിങ്ങിയാൽ പെരുവിരലോളം-
1364 ചെല്ലാത്ത പൊന്നിനു വട്ടം ഇല്ല.-
1365 ചെല്ലം പെരുത്താൽ ചിതലരിക്കും-
1366 ചെവിക്കു പിടിച്ചാൽ തലവരും-
1367 ചേട്ടെക്കു പിണക്കവും അട്ടക്കു കലക്കവും നല്ലിഷ്ടം-
1368 ചേതം വന്നാലും ചിതംവേണം-
1369 ചെമ്പെന്നും ചൊല്ലി വെളിക്കൊ മണ്ണുകയറ്റിയതു-
1370 ചേര തിന്നുന്ന നാട്ടിൽ ചെന്നാൽ നടുത്തുണ്ടം തിന്നണം-
1371 ചേറുകണ്ടെടം ചവുട്ടിയാൽ വെള്ളം കണ്ടെടത്തുനിന്നു കഴുകെണം-
1372 ചേറ്റിൽ അടിച്ചാൽ നീളെ തെറിക്കും.(അഴുക്കു പറ്റും)
1373 ചേറ്റിൽ കിടക്കുന്നവനു പൊടി പിരണ്ടാലെന്തു-
1374 ചേറ്റിൽ കുത്തിയ കൈ ചോറ്റിൽ കുത്താം-
1375 ചൊടിയുള്ള കുതിരക്കു ഒരടി, ചുണയുള്ള പുരുഷനു ഒരു വാക്കു-
1376 ചൊട്ടു കൊണ്ടാലും മോതിരക്കൈകൊണ്ടു കൊള്ളണം-
1377 ചൊറിക്കറിവില്ല-
1378 ചൊല്ലാതെവന്നാലുണ്ണാതെപോകും-
1379 ചൊല്ലിക്കൊടു, നുള്ളിക്കൊടു, തല്ലിക്കൊടു, തള്ളിക്കള-
1379 ചോദിക്കുന്നതു കൊടുക്കാനാളുണ്ടെങ്കിൽ ചോദിക്കാത്തതു ഭോഷത്വം-.
1362 Cf Hang a thief when he is young and he will not steal when he is
- old,(2)Bend the twig ,bend the tree ,(3)A colt you may break but an
- old horse you never can.
1365 ചെല്ല=ഓമന,spare the rod and spoil the child .
1367 ചേട്ട=Mischievous person.
1370 Cf. When you are at Rome ,do as the Roman do.
1374 Cf Past labour is present delight,(2)They must hunger in frost that
- will not work in heat,(3)Labour has a bitter root but asweet fruit,
- (4)He who would have a hare for breakfast must hunt overnight.
1375 Cf a word is enough to the wise ,(2)A good horse should seldom
- be sparred.
1378 Cf Come uncalled ,sit unreserved(2)An unbidden guest,must bring
- his stool with him.
1379 Cf Where lonity cannot reclaim,there severity must correct.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Maria antony m എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |