താൾ:MalProverbs 1902.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
67

1334. ചുണ്ടണങ്ങാകൊടുത്തു വഴുതിനങ്ങാവാങ്ങൊല്ല-

1335. ചുമക്കുന്നകഴുത ചെനെക്കയില്ല-

1336. ചുമടുകുറെച്ചു ചുമ്മാടു-

1337. ചുമടൊഴിച്ചാൽ ചുങ്കംവീട്ടെണ്ടാ-

1338. ചുമലിൽ ഇരുന്നു ചെവി തിന്നരുതു-

1339. ചുമ(വ)രുണ്ടെങ്കിലെ ചിത്രമെഴുതാവു-

1340. ചുളയില്ലാത്ത ചക്കയും കട്ടു, ചമ്പാടൻവഴക്കുമുണ്ടായി-

1341. ചൂട്ടുകണ്ടാ മുയലിനെപോലെ-

1342. ചൂണ്ടോന്നി ഇല്ലാത്തവൻ പെരുവിരലിനു കുറ്റംപറഞ്ഞാലൊ-

1343. ചെക്കിപ്പൂവോട ശൈത്താൻചുറഞ്ഞപോലെ-

1344. ചെട്ടി അടിച്ചും ചേര കടിച്ചും ചത്തവരുണ്ടൊ-

1345. ചെട്ടിക്കു കള്ളപ്പണംവന്നാൽ കുഴിച്ചുമൂടുകെയുള്ളു-

1346. ചെട്ടികെട്ടാൽ പട്ടുടുക്കും-

1347. ചെട്ടിയാന്റെ കപ്പലിനു ദൈവംതുണ-

1348. ചെത്തി, ചെത്തി ചെങ്ങളം കണ്ടു-

1349. ചെന്നറി, വന്നറി, കണ്ടറി, കേട്ടറി-

1350. ചെപ്പിടിക്കാരൻ അമ്പലംവിഴുങ്ങുമ്പോലെ-

1351. ചെമ്പിൽ അമ്പഴങ്ങാപുഴുങ്ങിതിന്നിട്ടും ജീവിക്കണം-

1352. ചെമ്പു് പുറത്തായിപ്പോയി-

1353. ചെമ്പെന്നുംചൊല്ലി ഇരുമ്പിനു കാലു (ചോര) കളഞ്ഞു-

1354. ചെമ്മാനം ഉണ്ടായാൽ മഴയുണ്ടാകും-

1355. ചെമ്മാനംകണ്ടാലന്നു മഴപെയ്തില്ലെങ്കിൽ പിന്നക്കൊല്ലം പെയ്തില്ല-

1356. ചെമ്മീനും ചുരക്കായും കറിവെച്ചിട്ടെനിക്കെന്ത്യെടീ കള്ളീ, ചെമ്മീനും ചുരക്കായും കറിവെച്ചിട്ടൊണ്ടൊടൊ കള്ളാ-

1357. ചെറിയതലക്കു വലിയതൊപ്പിവെച്ചപോലെ-

1358. ചെറിയോൻപറഞ്ഞാൽ ചെവിട്ടിൽപോകാ-

1359. ചെറുപ്രായത്തിൽ പഠിച്ചതു മറുരാജ്യത്തിലും തുണക്കും-

1360. ചെറുതു കുറുതുപണിക്കു നല്ലവിരുതൻ-


1334. Cf. To give a Rewland for an oliver.

1350. ചെപ്പിടിക്കാരൻ = Juggler.

1356. Cf. Jack sprat he loved no fat his wife she loved no lean and so betwixt them both, they licked the patters clean.

1360, 1361. Cf. A little body often harbours a big soul.
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/76&oldid=163339" എന്ന താളിൽനിന്ന് ശേഖരിച്ചത്