Jump to content

താൾ:MalProverbs 1902.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
61

1194 കൊളുത്തുവായിക്കു പൊന്നില്ല-

1195 കൊള്ളികൊണ്ടു അടികൊണ്ടപൂച്ച മിന്നാമിനുങ്ങിയേയും പേടിക്കും-

1196 കൊഴുക്കട്ടകൊടുത്താൽ കല്ലുർക്കാടുപിടിക്കാം-

1197 കൊഴുപ്പേറിയാൽ കണ്ണുകാണുകയില്ല

1198 കോടാലിക്കമ്പു കുലത്തിനുംകടു-

1199 കോടി ഉടുത്തു കുളങ്ങരെചെന്നാൽ കൊണ്ടതിൽ പാതിവില-

1200 കോടി,കോടി,കോടിക്കൊടുത്താൽ കാണികൊടുത്ത ഫലം,കോടാതെ ഒരു കാണികൊടുത്താൽ കോടികൊടുത്തഫലം-

1201 കോട്ടം‌പൊളിഞ്ഞാൽ ഭഗവതി പട്ടുവത്തു-

1202 കോട്ടയിൽ‌ഉപദേശം (മന്ത്രം) അങ്ങാടിയിൽ‌പാട്ടു-

1203 കോണംകൊടുത്തു പുതപ്പുവാങ്ങി-

1204 കോത്താഴക്കാരുടെ ബുദ്ധിപോലെ-

1205 കോനംപോലൊ കോനങ്കോനം-

1206 കോന്തൻപോകുമ്പോൾ കുറിവേണമൊ-

1207 കോന്തല‌ഇല്ലെങ്കിൽ നാന്തലവേണം-

1208 കോപത്തിനു കണ്ണില്ല-

1209 കോപിക്കു കുരണ-

1210 കോയിക്കൽ‌എണ്ണെക്കു മടിപിടിക്കെണം-

1211 കോയിക്കൽനിന്നമരുന്നിന്റെ പേരുപറഞ്ഞാലൊ-


1194 കൊളുത്തുവാ = So speaking as to embroil matters

1195 Cf. A soalded dog fears cold water, (2) A burnt child dreads the fire, (3) He that has been bitten by a serpent will be afraid of a rope.

1200 Cf. A gift with a kind countenance is a double gift, (2) He gives twice who gives in a trice, (3) He loseth his thanks who promiseth and delayeth.

1201 കോട്ടം = Fane.

1204 Cf. As wise as a man of Gotham.

1206 കുറി = Letter

1207 കോന്തല = Corner of cloth serving as purse; നാന്തല =Eloquence; Cf. A closed mouth catcheth no files.

1208 Cf. A passionate man is a downright drunkard.

1209 കുരണ = Log,thrashing





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Gvkarivellur എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/70&oldid=163333" എന്ന താളിൽനിന്ന് ശേഖരിച്ചത്