Jump to content

താൾ:MalProverbs 1902.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
62

1212 കോയിൽഇരുമ്പു നീററിൽ താഴുകയില്ല-

1213 കോയിലരികെ കടിവാഴുകയില്ല-

1214 കോരിക്കണ്ടവാരിയാകാ, ദൂരെക്കണ്ടനാരിയാകാ-

1215 കോരിയാൽ വറ്റുമൊ സമുദ്രം-

1216 കോൽ ഇവിടെഉറച്ചു; ആലയും ചക്കുമെ ഇനി ഉറയ്ക്കാനുള്ളു-

1217 കോലവുംനന്നു ശീലവും നന്നെന്നുവരുമൊ-

1218 കോലിനു ഇരയില്ലാത്തമീൻ എയ്യരുതു-

1219 കോലേൽ പഴന്തുണിചുറ്റിയപോലെ-

1220 കോലെൽ വെള്ളക്കാകുത്തിയപൊലെ-

1221 കൊളാമ്പിക്കു ഉരുക്കിയ (തൂക്കിയ) ഓടുപൊലെ-

1222 കോഴി കട്ടവന്റെ തലയിൽ പപ്പിരിക്കും-

1223 കോഴി കൂവാത്തതുകൊണ്ടു നേരം വെളുക്കാതിരിക്കുമോ-

1224 കോഴിക്കുഞ്ഞും കുറക്കുഞ്ഞും കാക്കക്കുഞ്ഞും കണിയാൻ കുഞ്ഞും

ഒരുപോലെ-

1225 കോഴിക്കു നെല്ലുംവിത്തും ഒക്കും (ഒരുപോലെ)

1226 കോഴിക്കും കുളവിക്കും ഇട്ടതുശീലം-

1227 കോഴി ചിള്ളുംപോലെ തന്റെമുമ്പിൽമാത്രം-

1228 കോഴി നനഞ്ഞതുകൊണ്ടു കുറുക്കൻ കരഞ്ഞത്രെ-

1229 കോഴിമുട്ട ഉടെപ്പാൻ കുറുന്തടി വേണമൊ-

1230 കോഴിമുട്ടെക്കു തുരുമ്പു പറിക്കയാണൊ-

1231 കോഴിയിറച്ചി തിന്മാറുണ്ടു, കോഴിപ്പൂ ചൂടാറുണ്ടോ-

1232 കോഴിയുടെ ഉറക്കം ഉറങ്ങുക-

1233 കോഴിയുടെ മുലയൂട്ടുപോലെ-

1234 കോഴിയെക്കാൾ ബുദ്ധിമുട്ടെക്കു-

1235 ക്ഷണംപിത്തം ക്ഷണംചിത്തം-

1236 ക്ഷമ ബലം-

1237 ക്ഷീരംകൊണ്ടു നനച്ചാലും വേപ്പിന്റെ കൈപ്പുവിടുമൊ-


1214 വാരി= Water.

1221 കോളാമ്പി= Spittoon

1222 പപ്പ്= Down.

1224 കുറക്കുഞ്ഞു=കുറവന്റെകുഞ്ഞു; കണിയാൻ=കണിശൻ Astrologer.

1228 Cf. Crocodile's tears.

1234 Cf. Goslings lead the goose to water, (2) Chickens now-a-days cram

the cock.






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Reshmimraj എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/71&oldid=163334" എന്ന താളിൽനിന്ന് ശേഖരിച്ചത്