1170. കൊണ്ടോൻ തിന്നോൻ വീടട്ടെ-
1171. കൊത ഏഴുംകൊതച്ചു; കാര്യമൊട്ടുപറ്റിയുമില്ല-
1172. കൊതിച്ചതുവരാ; വിധിച്ചതെവരൂ-
1173. കൊതിക്കു കോയ്മയില്ലാ-
1174. കൊതിയനിലെക്കുപോയി, ഇനിക്കു നിലത്തുതാ-
1175. കൊതുപോകുന്നതറിയും, ആനപോകുന്നതറികയില്ല-
1176. കൊതുവൂതി വിളക്കുകെടുത്തുമൊ-
1177. കൊത്തിക്കൊണ്ടു പറക്കാനുംവയ്യ, വെച്ചുങ്കൊണ്ടു തിന്നാനുംവയ്യാ-
1178. കൊത്തുന്നകത്തി പണ്ടായത്തിലാക്കൊല്ലാ-
1179. കൊന്നാൽപാപം തിന്നാൽതീരും-
1180. കൊമ്പൻ എന്നുചൊല്ലി പിടിക്കുമ്പൊഴെക്കു ചെവിയൻ-
1181. കൊമ്പൻപോയതു മോഴെക്കുംവഴി-
1182. കൊമ്പന്റെ മുമ്പാകെ; വമ്പന്റെ പിമ്പാകെ-
1183. കൊമ്പിനുപോയകഴുത കാതറ്റുപോന്നു-
1184. കൊമ്പുതോറുംനനക്കേണ്ടാ മുരട്ടു നനച്ചാൽമതി-
1185. കൊയ്ത്തോളം കാത്തിട്ടു, കൊയ്യാറാകുമ്പോൾ ഉറങ്ങരുതു-
1186. കൊറ്റുണ്ടെങ്കിൽ കുറുന്തടിയും വേലചെയ്യും-
1187. കൊല്ലക്കുടിയിൽ (കൊല്ലന്റെ ആലയിൽ) സൂചിവില്പാൻ വരുന്നൊ-
1188. കൊല്ലത്തു കോശിമാപ്പിളയുടെ മുതലിനു കൊടുങ്ങല്ലൂർകൊല്ലനു അവകാശം-
1189. കൊല്ലത്തെപ്പെരുവഴി ഇല്ലത്തെ (തള്ളക്കു) സ്ത്രീധനമൊ-
1190. കൊല്ലൻ കുശവന്റെ പണിക്കു പോകരുതു-
1191. കൊല്ലാൻകൊടുത്താലും വളർത്താൻകൊടുക്കയില്ല-
1192. കൊല്ലാൻപിടിച്ചാലും വളർത്താൻപിടിച്ചാലും കരയും-
1193. കൊല്ലുന്നരാജാവിനു തിന്നുന്നമന്ത്രി-
1172. Cf. Man proposes, God disposes.
1175. Cf. Penny wise and pound foolish.
1181. മൊഴ = Female elephant; പിടി.
1183. Cf. Many go out for wool and come home shorn, (2) Much would have more and lost all, (3) The camel that desired horns lost even its ears.
1186. കൊറ്റു = Food.
1187. Cf. Carrying coals to Newcastle.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |