Jump to content

താൾ:MalProverbs 1902.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
59

1147 കൊച്ചുപാമ്പുകടിച്ചാലും വിഷമില്ലാതിരിക്കയില്ല-

1148 കൊഞ്ചൻ കോർത്തു കുളവൻ വറ്റു-

1149 കൊഞ്ചൻ തുള്ളിയാൽ മുട്ടോളം ,ഏറെ തുള്ളിയാൽ ചട്ടിയോളം-

1150 കൊഞ്ചിട്ടു കുറുവാ മാറാൻ വരുന്നുവൊ-

1151 കൊടലു വലിച്ചുകാണിച്ചാലും വാഴനാരെന്നു പറയും-

1151a കൊട വയ്ക്കുന്നേടത്തു വടി വെക്കയില്ല-

1152 കൊടാത്തവനോടു വീടാതിരിക്ക-

1153 കൊടിലിനു കൊട്ട-

1154 കൊടുക്കുന്നവൻ വാഴപ്പഴവും കൊടുക്കും, കൊടുക്കാത്തവൻ പശുവിൻപാലും കൊടുക്കയില്ല-

1155 കൊടുക്കുന്നെടത്താശ കൊല്ലുന്നെടത്തു പേടി-

1156 കൊടുത്ത കൈക്കാശയും, കൊണ്ട കൈക്കുപേടിയും-

1157 കൊടുത്തതൊക്കെ കൊണ്ടേ തീരൂ-

1158 കൊടുത്താൽ കിട്ടും നിശ്ചയം-

1159 കൊട്ടയിൽ പിടിച്ചിട്ട പാമ്പുപോലെ-

1160 കൊട്ടിലിൽ കട്ടിലിട്ടാൽ കയ്യനുംകട്ടിലേറും-

1161 കൊട്ടിൽക്കൽ പഠിച്ചതെ കോയിക്കൽ പാടൂ-

1162 കൊണിയിരുന്നാൽ ഗുണത്തിനുകൊള്ളാം-

1163 കൊണ്ടവൻ അഞ്ചും-

1164 കൊണ്ടവൻ കൊടുക്കും-

1165 കൊണ്ടവനാടുകൊഴുപ്പില്ലെന്നും, വിറ്റവനാടുവിലയില്ലെന്നും-

1166 കൊണ്ടാടിയാൽ കരണ്ടിയും ദൈവം-

1167 കൊണ്ടാൽകൊണ്ടപരിച-

1168 കൊണ്ടുംകൊണ്ടു കുലം പേശരുത്-

1169 കൊണ്ടെടത്തുകൊടുക്കാഞ്ഞാൽ രണ്ടെടത്തുകൊടുക്കണം-


1147 Cf. No viper so little but hath its venom.

1149 കൊഞ്ചൻ=Lobster; കുളവൻ=നരിമീൻ Nairfish, Cf. Venture a small fish to catch a great one.

1150 കുറുവം=A fish.

1155 Cf. Much is expected where much is given.

1160 കയ്യൻ=Slave.

1163 അഞ്ചുക=To fear.

1166 കൊണ്ടാടുക=To celebrate.

1167 A set phrase in documents.

1168 പേശുക=Talk.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ ജലജ പുഴങ്കര എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/68&oldid=163330" എന്ന താളിൽനിന്ന് ശേഖരിച്ചത്