താൾ:MalProverbs 1902.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
58

1127. കെട്ടു കെട്ടായുമിരിക്കും പിട്ടു നായും കൊണ്ടുപോകും-

1128. കെട്ടു പാടിനു കൊടുത്താൽ മട്ടിനു കിട്ടും-

1129. കേട്ടയും മൂട്ടയും വീട്ടിലാകാ-

1130. കേമത്തനു കേടില-

1131. കേരളം ബ്രാഹ്മണർക്കുസ്വർഗ്ഗം, ശേഷംജാതികൾക്കുനരകം-

1132. കെൾക്കാത്തവൻ ചത്താൽ ഖേദം ഇല്ല-

1133. കേൾക്കാത്തവനെപ്പോലൊരു പൊട്ടനില്ല-

1134. കേൾക്കുമ്പോൾ കെളുനമ്പ്യാർ, കാണുമ്പോൾനൊട്ടകേളു (കൈ -

കയ്യുനോക്കുക)-

1135. കൈക്കിലകൂടാതെ വാങ്ങിയേക്കുന്നുണ്ടു-

1136. കൈതമേലുണ്ടാകുന്ന കായിക്കും മുള്ളുണ്ടു-

1137. കൈനനയാതെ മീൻപിടിക്കാമൊ-

1138. കൈനെടിയവനു കായലിൽനേട്ടം-

1139. കൈപ്പത്തടത്തിൽ തവളനിൽക്കെണം- (കരയണം)

1140. കൈപ്പുണ്ണിനു കണ്ണാടിവേണ്ടാ-

1141. കൊക്കറ്റംതിന്നാലും കോഴി കൊത്തിക്കൊത്തിനിൽക്കും-

1142. കൊക്കിനുവെച്ചതു ചക്കിക്കു- (ചക്കക്കു)-

1143. കൊക്കിനുവെച്ചതു നത്തിനുകൊണ്ടു-

1144. കൊങ്ങണംവളഞ്ഞതു എന്തുപറ-

1145. കൊച്ചികണ്ടവനച്ചിവേണ്ട, കൊല്ലംകണ്ടവനില്ലംവേണ്ട,

അമ്പലപ്പുഴവേലകണ്ടവനമ്മയുംവേണ്ടാ-

1146. കൊച്ചിലെനുള്ളാഞ്ഞാൽ കോടാലിക്കറുകയില്ലാ-


1127. പിട്ടു = Rice bread.

1129. കേട്ട = One born under the constellation കേട്ട.

1132. Cf. What the eyes sees not, the heart rues not.

1133. Cf. None so deaf as those who won't hear.

1137. Cf. He that would catch fish must not mind getting wet, (2) Fain

would the cat fish eat, but she is loth to wet her feet,
(3) Labour has a bitter root, but a sweet fruit.

1139. കൈപ്പ = പാവൽ. Bitter gourd.

1142, 1143. He struck at Tib, but down fell Tim, (2) To shoot at a pigeon

and kill a crow.

1144. കൊങ്ങണം = A kind of reed.

1146. Cf. It is not easy to straight in the oak, the crook that grew in the

sapling, (2)Nip the briar in the bud,(3)Hang a thief when he is young,
he will not steal when he is old,(4) Spare the rod and spoil the child,
(5) Best to bend while a twig.
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/67&oldid=163329" എന്ന താളിൽനിന്ന് ശേഖരിച്ചത്