1103 കൂടം ചൂട്ടെറിഞ്ഞാൽ കുളത്തിൽ തീ പിടിക്കുമോ-
1104 കൂട്ടം കുത്തിയാൽ കുല വാടും-
1105 കൂട്ടത്തിൽ കൂടിയാൽ കൂക്കിരിയും വമ്പൻ-
1106 കൂട്ടത്തിൽ നിന്നുകൊണ്ടു കാലെൽ ചവിട്ടരുതു-
1107 കൂട്ടത്തിൽ പാടാനും വെള്ളത്തിൽ പൂട്ടാനും ആർക്കാ കഴിയാത്തതു-
1108 കൂട്ടിൽ ഇട്ട കിളിയെപ്പോലെ-
1109 കൂട്ടിൽ ഇട്ട മെരുവിനെപോലെ -
1110 കൂനൻ കുലുക്കിയാൽ ഗോപുരം കുലുങ്ങുമൊ-
1111 കൂനൻചക്കെക്കു മൊരിയൻകൂട-
1112 കൂനന്റെ നിഴലും കൂനിയിരിക്കും-
1113 കൂനന്റെ പുറത്തു കുരു-
1114 കൂറ കപ്പലിൽ (മണപ്പാട്ടു-ബങ്കാളത്തിനു)പോയപോലെ-
1115 കൂറപ്പേൻ ചിനത്താൽ കുതിരക്കുട്ടിയാമൊ-
1116 കൂറകൂടിയാൽ കാള പുല്ലതിന്നുകയില്ല-
1117 കൂറ്റാൻ വെട്ടിയാൽ മുതുകത്തു-
1118 കൂറ്റാരുണ്ടെങ്കിൽ കോട്ട പിടിക്കാം-
1119 കൂവത്തെക്കാളും കുത്തുകൂലി ഏറെയായി-
1120 കെട്ടവൻ ഇട്ടാൽ ഇട്ടവനും കെടും -
1121 കെട്ടവിളക്കിൽ വെളിച്ചെണ്ണ പകർന്നാൽ കത്തുമൊ-
1122 കെട്ടാത്തവനു കെട്ടാത്തതുകൊണ്ടു,കെട്ടിയവനു കെട്ടിയതുകൊണ്ടു-
1123 കെട്ടാൻ നേരത്താണൊ മൂക്കു എടുക്കുന്നതു-
1124 കെട്ടിഞാണുചത്തവന്റെ വാലെൽകടിച്ചു ഞാണുചത്തവൻ-
1125 കെട്ടിയ മരത്തിനു കുത്തരുതു-
1126 കെട്ടിയിട്ട പട്ടിക്കു കുപ്പയെല്ലാം ചോറു-
1105 കൂക്കിരി = Bawler, coward.
1110 Cf. A dwarf threatens Hercules.
1116 Cf. what is every man's duty is no man's duty.
1117 കൂറ്റാൻ = Friend.
1119 കൂവം = Rice ഉണക്കലരി Cf. The game is not worth the candle.
1122 കെട്ടാത്തവൻ = A man unmarried.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Najammadathara എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |