1082. കുശവനും പൂണൂൽ ഉണ്ടല്ലൊ.
1083. കുളത്തിൽ ഉണ്ടെങ്കിലെ മടയിൽപായൂ.
1084. കുളത്തിൽകണ്ട മീൻ കറിക്കാകാ.
1085. കുളത്തിൽകിടന്ന തവള കിണറ്റിൽ മുങ്ങിച്ചത്തു.
1086. കുളത്തിൽനിന്നു പോയാൽ വലയിൽ, വലയിൽനിന്നു പോയാൽ കുളത്തിൽ
1087. കുളത്തിൽ പാറുംപൂട്ടി കിടക്കണം.
1088. കുളത്തോടു കോപിച്ചിട്ടു ശൌചിക്കാഞ്ഞാൽ ഊര നാറുകെയുള്ളു.
1089. കുളമെന്നൊ കൊള്ളിയെന്നൊ വല്ലതും വർത്തമാനമുണ്ടൊ
1090. കുളം കലക്കി പരുന്നിനു കൊടുക്ക.
1091. കുളംകുഴിക്കുമ്പോൾ കുറ്റിവേറെ പൊരിക്കണ്ടാ (പറിക്കണമൊ).
1092. കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്തു കിടക്കട്ടെ.
1093. കുളിപ്പാൻകുഴിച്ചതിൽ കുളിപ്പാൻചെല്ലുമ്പോൾ താന്താൻ കുഴിച്ചതിൽ താന്താൻ.
1094. കുളിപ്പിച്ചാലും പന്നി ചേറ്റിൽ.
1095. കുഴിച്ചിട്ടതിനുറപ്പുണ്ടെങ്കിലെ കൊണ്ടച്ചാരിയതു നിൽക്കൂ.
1096. കുഴിയാനമദിച്ചാൽ കുലയാന ആകുമൊ.
1097. കുഴിയാനയുടെചേൽ, പറയുന്തൊറും വഴിയൊട്ടു.
1098. കുഴിയിൽപിള്ള മടിയിൽ.
1099. കൂഞ്ഞൊളം ചെത്തിയാലും ചുള ഒന്നും ഇല്ല.
1100. കൂടെ കിടന്നവനെ രാപ്പനി അറിഞ്ഞുകൂടു.
1101. കൂടെചാകുന്ന എന്റെ കോതെച്ചീ, കോടിക്കോണകം തന്നേച്ചുപോ.
1102. കൂടംകൊണ്ടൊന്നെങ്കിൽ കോട്ടി (ചുറ്റിക) കൊണ്ടു രണ്ടും
1083. മട = കണ്ടി, Gap.
1085. Cf. He came safe from the East Indies and was drowned in the Thames, (2) To escape the rocks and perish in the sands.
1089. Cf. Guilt is always suspicious and always in fear.
1097. വഴിയോട്ടു = Backwards.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |