താൾ:MalProverbs 1902.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
55

1055 കുരുടനു രാവും പകലും ഒരുപോലെ.

1056 കുരുടൻ പിടിച്ച വടി പോലെ.

1057 കുരുടൻമാരോടരുത്.

1058 കുരുടന്റെ മുമ്പിൽ കണ്ണീരൊഴുക്കിയാൽ ഫലമെന്ത്.

1059 കുരുടർ ആനയെക്കണ്ടപോലെ.

1060 കുരു വറുത്ത ഓടല്ല, ചക്ക പുഴുങ്ങിയ കലമാകുന്നു.

1061 കുരക്കുന്ന പട്ടി(നായ) കടിക്കയില്ല.

1062 കുരക്കുന്ന നായിക്ക് ഒരു പൂളു തേങ്ങാ.

1063 കുറിക്കുവച്ചാൽ മതിൽക്കെങ്കിലും കൊള്ളണം.

1064 കുറിച്ചി വളർന്നാൽ ആവോലിയാമോ(യൊളം).

1065 കുറുക്കന് ആമയെ കിട്ടിയതുപോലെ.

1066 കുറുക്കൻ കരഞ്ഞാൽ നേരം പുലരുകയില്ല.

1067 കുറുണിപ്പാല് കറന്നാലും കൂരയെ തിന്നുന്ന പശുവാകാ.

1068 കുറുപ്പിന്റെ ഉറപ്പല്ലെ ഉറപ്പ്.

1069 കുറുപ്പു, കണ്ടൊത്തകുറുപ്പു ഉടുപ്പിന്റെ വിവരം ഞാനറികയില്ല.

1070 കുറച്ചുള്ളതും കഞ്ഞിയോട്‌പോയി.

1071 കുറ്റം പറയുന്നവൻ വാങ്ങാൻ വന്നവനാണ.

1072 കുറ്റം പറവാൻ ആർക്കും കഴിയും.

1073 കുല പഴുക്കുമ്പോൾ സംക്രാന്തി.

1074 കുലം എളിയവനു മനം എളിയത്.

1075 കുലം കെട്ടോനെ ചങ്ങാതിയാക്കല്ല.

1076 കുലം കേട്ടോന്റെ ചങ്ങാത്തം കെട്ടി, ഊരും ഇല്ല ഉടലും ഇല്ല.

1077 കുലയറ്റാൽ മടലിൽ തങ്ങാ.

1078 കുലയാനതലവൻ ഇരിക്കവേ കുഴിയാന മദിക്കും കണക്കവേ.

1079 കുലയാന മുമ്പിൽ കുഴിയാനയെ പോലെ.

1080 കുശവൻപൊളിച്ച കലത്തിനു വിലയുണ്ടോ.

1081 കുശവനു പലനാളത്തെ വേല വടിക്കാരന് ഒരു നാഴികത്തെ വേല.


1061 Cf. Barking dog never bite, (2) Greate barkers are not biters, (3) Beware of silent dog and still water.

1064 ആവോലി=Pomfret.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Zakkeer.zakkeer എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/64&oldid=163326" എന്ന താളിൽനിന്ന് ശേഖരിച്ചത്