താൾ:MalProverbs 1902.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
54

1036 കുന്തംകൊണ്ടുമുറി പൊറുക്കും, നാവുകൊണ്ടമുറി പൊറുക്കുകയില്ല-

1037 കുന്തം പോയാൽ കുടത്തിലും തപ്പണം-

1038 കുന്തം മുറിച്ച് ഈട്ടി ആക്കരുത്

1039 കുന്തക്കാരന്റെ വരവും ഗുരുത്വങ്കെട്ടവൻറെ ചെലവും

1040 കുന്നലക്കോനാതിരിയുടെ പദവിയും ഉള്ളാടൻചെനൻറെ അവസ്ഥയും

1041 കുന്നിക്കുരു കപ്പയിൽ ഇട്ടാലും മിന്നും.

1042 കുന്നൊളം പൊന്നുകൊടുത്താലും കുന്നിയൊളം സ്ഥാനം കിട്ടാ-

1043 കപ്പച്ചീര കൊഴുത്തെന്നുവച്ച് കപ്പപ്പാമരമാമൊ-

1044 കുപ്പയിൽ ഇരുന്നൊൻ മാടം കിനാകാണും.

1045 കുപ്പയിൽകിടന്നു കൂർച്ചമാടം (മാളിക) കിനാവുകണ്ടപോലെ)

1046 കുപ്പചീനക്കിയാൽ (തിളച്ചാൽ) ഓട്ടുക്കലം

1047 കുംഭകർണ്ണൻറെ ഉറക്കംപോലെ-

1048 കുംഭമാസത്തിൽ മഴപെയ്താൽ കപ്പപ്പുറത്തും നെല്ലു (കുപ്പയും പൊന്നു)

1049 കുരങ്ങൻചത്ത കുറവനെപോലെ-

1049a കുരങ്ങായും കോന്തനായും വാഴയ്ക്കുകേട്-

1050 കുരങ്ങിനു ഏണിചാരെണ്ടാ-

1051 കുരങ്ങിൻറെ കയ്യിൽ മാലകിട്ടിയതുപോലെ-

1052 കരണ്ടിമേലിരുന്നു കരണ്ടിതപ്പുക-

1053 കുരൾ എത്തുമ്മുമ്പെ തളപ്പ അറ്റു-

1053a കുരിശുകണ്ട പിശാചിനെപോലെ-

1054 കുരു ഇരന്ന മലയന്നു ചക്കകൊടുത്താൽ ഏറ്റമായി-


1036 Cf. A word hurts more than a wound, (2) Sometimes words wound more than swords, (3)A bad wound heals, a bad name kills.

1046 Cf. To dive deep and bring up a potsherd. (2) Ho that peeps through a hole may see what will vex him, (3) Take heed you find not that you do not seek.

1047 കുംഭകർണ്ണൻ = Brother of Ravana

1052 Cf. The butcher looked for his knife, whom he had it in his month, (2) He seeks water in the sea.

1053 കുരൾ=Neck (top) of Palm tree.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/63&oldid=163325" എന്ന താളിൽനിന്ന് ശേഖരിച്ചത്